Image

ശബരിമലയില്‍ സംഘര്‍ഷം രൂക്ഷം; നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ

Published on 17 October, 2018
ശബരിമലയില്‍ സംഘര്‍ഷം രൂക്ഷം;  നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ

പത്തനംതിട്ട: ശബരിമല സ്‌ത്രീപ്രവേശനം വന്‍ പ്രതിഷേധങ്ങള്‍ക്ക്‌ വഴി വെച്ച സാഹചര്യത്തില്‍ കളക്ടര്‍ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നിലയ്‌ക്കല്‍, പമ്‌ബ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. ഈ നാലു പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ അനുവദിക്കില്ല.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു ; പതിനെട്ടാം പടിക്ക്‌ താഴെ ബാനറുമായി പ്രതിഷേധം

ശബരിമല : തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തിനെതിരെ പമ്‌ബയിലും നിലയ്‌ക്കലിലും കനത്ത പ്രതിഷേധവും, സമരക്കാര്‍ക്ക്‌ നേരെ പൊലീസ്‌ ലാത്തിച്ചാര്‍ജും നടക്കുന്നതിനിടെയാണ്‌ നട തുറന്നത്‌

പ്രായഭേദമെന്യേ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പുറത്തുവന്നതിന്‌ ശേഷം ആദ്യമായാണ്‌ ശബരിമല നട തുറക്കുന്നത്‌.

മേല്‍ശാന്തി ഉണ്ണികൃഷ്‌ണന്‍ നമ്‌ബൂതിരിയാണ്‌ നട തുറന്നത്‌. വന്‍ ഭക്തജനത്തിരക്കാണ്‌ സന്നിധാനത്ത്‌ അനുഭവപ്പെടുന്നത്‌. ഇന്ന്‌ പ്രധാന ചടങ്ങുകള്‍ ഒന്നും തന്നെയില്ല. 

നാളെ രാവിലെ മുതലാണ്‌ പൂജാ ചടങ്ങുകള്‍ നടക്കുക. ഗണപതി ഹോമം അടക്കമുള്ള ചടങ്ങുകള്‍ നടക്കും.

നാളെ സന്നിധാനത്തും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കും. സംസ്ഥാനത്തിന്‌ അകത്തെയും പുറത്തെയും അടക്കം ആയിരക്കണക്കിന്‌ ഭക്തരാണ്‌ സന്നിധാനത്ത്‌ എത്തിയിട്ടുള്ളത്‌.
Join WhatsApp News
TERRORISM 2018-10-17 17:54:26
ഇവരെ 70 അടി ദൂരെ നിര്‍ത്തിയ നംബുരിഉടെ തൊഴില്‍ ഉറപ്പാക്കാന്‍ ഇവര്‍ തെരുവില്‍ ഭീകരാക്രമണം. ഇവര്‍ ഒക്കെ എവിടെ ആയിരുന്നു പ്രളയതിന്‍ സമയം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക