Image

ശബരിമലയില്‍ വ്യാഴാഴ്ച നിരോധനാജ്ഞ

Published on 17 October, 2018
ശബരിമലയില്‍ വ്യാഴാഴ്ച നിരോധനാജ്ഞ
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് സന്നിധാനം ഉള്‍പ്പെടെ നാലിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നാളെ നിരോധനാജ്ഞ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചു. 30 കിലോമീറ്റര്‍ ദൂരത്ത് പ്രതിഷേധങ്ങളോ, പ്രകടനങ്ങളോ അനുവദിക്കില്ല. ആവശ്യമെങ്കില്‍ 144 കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടുമെന്നും കളക്ടര്‍ വ്യക്തമാക്കി.

ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരുമെന്നാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിരോധനാജ്ഞ ഒരു രീതിയിലും തീര്‍ത്ഥാടകരെ ബാധിക്കില്ല. തുലാമാസ പൂജകള്‍ക്കായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഒരു രീതിയിലും ദര്‍ശനത്തിന് തടസം നേരിട്ടാത്ത രീതിയിലാകും നിരോധനാഞ്ജ എന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിനു വേണ്ടിയാണ്.

പ്രതിഷേധസമരം കൈവിട്ട് ശബരിമല സന്നിധാനം ഉള്‍പ്പെടെ യുദ്ധഭൂമിക്ക് സമാനമായ അവസ്ഥയിലേക്ക് എത്തിയതോടെയാണ് നിരോധനാജ്ഞ പ്രധ്യാപനമുണ്ടായത്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമമുണ്ടായി. പോലീസുകാരില്‍ ചിലര്‍ക്കും പ്രതിഷേധക്കാരുടെ അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക