Image

ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന്‌ ഡിജിപി

Published on 18 October, 2018
ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന്‌ ഡിജിപി


തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്‌ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമം നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ.

നിയമവാഴ്‌ചയും സമാധാന അന്തരീക്ഷവും നിലനിര്‍ത്തുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹര്‍ത്താല്‍ അനുകൂലികളും സഹകരിക്കണമെന്നും ഡിജിപി അഭ്യര്‍ഥിച്ചു.

ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ എല്ലാവിധ സുരക്ഷയും ലഭ്യമാക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. ശബരിമല, പമ്‌ബ, നിലയ്‌ക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയും പട്രോളിഗും ഏര്‍പ്പെടുത്തി.

ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ക്ക്‌ ആവശ്യമെങ്കില്‍ സുരക്ഷ ഉറപ്പാക്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനു പട്രോളിംഗ്‌. ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിംഗ്‌ എന്നിവ ഏര്‍പ്പാടാക്കും.

ഏതു സാഹചര്യവും നേരിടാന്‍ സംസ്ഥാനമൊട്ടാകെ കൂടുതല്‍ പൊലീസ്‌ സേനയെ വിന്യസിച്ചിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക