Image

'ശബരിമലയെ സവര്‍ണ ജാതി ഭ്രാന്തിന്റെ ആധിപത്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം, വിശ്വാസികള്‍ തിരിച്ചറിയണം': മുഖ്യമന്ത്രി

Published on 18 October, 2018
'ശബരിമലയെ സവര്‍ണ ജാതി ഭ്രാന്തിന്റെ ആധിപത്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം, വിശ്വാസികള്‍  തിരിച്ചറിയണം': മുഖ്യമന്ത്രി


ശബരിമലയുടെ സ്വീകാര്യത തകര്‍ത്ത്‌ അതിനെ സവര്‍ണ ജാതിഭ്രാന്തിന്റെ ആധിപത്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ്‌ നടക്കുന്നതെന്നും വിശ്വാസികള്‍ ഇത്‌ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.

വിശ്വാസികളുടെ യാത്രയ്‌ക്ക്‌ തടസ്സമുണ്ടാക്കുക, ഭീകരത പടര്‍ത്തി അവരെ പിന്തിരിപ്പിക്കാന്‍ നോക്കുക തുടങ്ങിയ കാര്യങ്ങള്‍ ശബരിമലക്ക്‌തന്നെ എതിരാണ്‌. സവര്‍ണജാതിഭ്രാന്താല്‍ പ്രേരിതമായ ഈ നീക്കങ്ങള്‍ ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്‌.

അനുവദിച്ചുകൊടുത്താല്‍ അവര്‍ണരെന്ന്‌ മുദ്രയടിച്ച്‌ പണ്ടേ മാറ്റിനിര്‍ത്തിയവരെ ശബരിമലയില്‍ നിന്ന്‌ അകറ്റുന്നതിലാവും ആത്യന്തികമായി ഈ നീക്കങ്ങള്‍ ചെന്നെത്തുക. സവര്‍ണ്ണ ജാതീയ ആധിപത്യം ഉറപ്പിച്ചെടുക്കലാണ്‌ ഇവരുടെ ആത്യന്തിക ലക്ഷ്യം.

ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ച്‌ ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം വരുന്നവരെ പിന്തിരിപ്പിക്കാനാണ്‌ നീക്കം. ക്രിമിനല്‍ സംഘങ്ങളെ ഇറക്കി ശബരിമലയെ കലാപ ഭൂമിയാക്കുകയാണ്‌. ഇത്‌ അനുവദിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക