Image

സി.ജെ. ഏബ്രഹാം (ഏബ്രഹാം സാര്‍ 81) നിര്യാതനായി

Published on 18 October, 2018
സി.ജെ. ഏബ്രഹാം (ഏബ്രഹാം സാര്‍ 81) നിര്യാതനായി
കോട്ടയം: മാഞ്ഞൂര്‍ സൗത്ത് ചക്കുംകുഴിയില്‍ സി.ജെ. ഏബ്രഹാം (ഏബ്രഹാം സാര്‍81, റിട്ട. ഹെഡ്മാസ്റ്റര്‍ സെന്‍റ് ആന്‍റണീസ് എല്‍പിഎസ് പാലകര) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 10.30ന് മണ്ണാറപ്പാറ സെന്‍റ് സേവ്യേഴ്‌സ് പള്ളിയില്‍.

ഭാര്യ: മേരി ഏബ്രഹാം അതിരന്പുഴ കൊച്ചുപുളിക്കല്‍ കുടുംബാംഗം. മക്കള്‍: ലിന്‍സിപോള്‍ (ടീച്ചര്‍ സെന്‍റ് ആന്‍റണീസ് എല്‍പിഎസ് പാലകര), ജോസിന്‍ ഏബ്രഹാം (സെഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ യുഎസ്എ), ജയ്‌സണ്‍ ഏബ്രഹാം അസിസ്റ്റന്‍റ് എന്‍ജിനിയര്‍ (കെഎസ്ഇബി, ടിഎംആര്‍ പള്ളം).

മരുമക്കള്‍: പോള്‍ ടി. മാണി തേക്കുനില്‍ക്കുംതടത്തില്‍ കാപ്പുന്തല (മാനേജര്‍ അര്‍ബന്‍ ബാങ്ക്, കടുത്തുരുത്തി), മരിയ ജോസിന്‍ കിഴക്കേക്കര അയര്‍ക്കുന്നം (യുഎസ്എ), സില്‍ജ ജയ്‌സണ്‍ കുളത്തുങ്കല്‍ കാഞ്ഞിരമറ്റം (ടീച്ചര്‍ ഇമ്മാനുവല്‍സ് എച്ച്എസ്എസ് കോതനല്ലൂര്‍).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക