മാര്‍ത്തോമാ സഭ ഒക്ടോബര്‍ 28ന് കുടുംബ പ്രതിഷ്ഠാദിനമായി ആചരിക്കുന്നു
പി.പി. ചെറിയാന്‍Published on 18 October, 2018
ന്യൂയോര്‍ക്ക്: ആഗോള മാര്‍ത്തോമ്മാ സഭ
ഒക്ടോബര്‍ 28ന് ക്രിസ്തീയ കുടുംബ പ്രതിഷ്ഠാദിനമായി ആചരിക്കുന്നു. ദൈവിക
പദ്ധതിയുടെ ഭാഗമാണ് കുടുംബമെന്നും കര്‍ത്താവ് വളര്‍ന്നത് ദൈവം ഒരുക്കിയ ഒരു
കുടുംബത്തിലാണെന്നും സ്ത്രീത്വത്തെ ആദരിക്കുന്ന ഒരു ഭര്‍ത്താവും
ദൈവഹിത്തിനു പൂര്‍ണമായും സമര്‍പ്പിക്കുന്ന, കുടുംബത്തിന്റെ വിളക്കായി
ശോഭിക്കുന്ന ഭാര്യയും കുഞ്ഞുങ്ങളെ ദൈവരാജ്യ പൗരന്മാരായി
വളര്‍ത്തിയെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍
സ്വര്‍ഗത്തിന്റെ കൊച്ചു പതിപ്പായി കുടുംബങ്ങള്‍ മാറുമെന്നു മാര്‍ത്തോമാ സഭാ
പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രോപോലീത്തായുടെ സന്ദേശത്തില്‍
ചൂണ്ടിക്കാട്ടി.
പരസ്പരം സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന കുടുംബ പശ്ചാത്തലത്തിലാണ് ലോക
രക്ഷിതാവായ ക്രിസ്തു വളര്‍ന്നു വന്നതെന്ന യാഥാര്‍ഥ്യം നാം
വിസ്മരിക്കരുതെന്നും മെത്രാപൊലീത്താ പറഞ്ഞു. നോര്‍ത്ത് അമേരിക്ക– യൂറോപ്പ്
ഭദ്രാസന ഇടവകകള്‍ ഉള്‍പ്പെടെ എല്ലാ ഇടവകകളിലും 28ന് ഞായറാഴ്ച പ്രത്യേക
പ്രാര്‍ഥനകളും ധ്യാന പ്രസംഗങ്ങളും കുടുംബ പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി
ക്രമീകരിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല