Image

പമ്‌ബയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; കൂടുതല്‍ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ പമ്‌ബയിലേക്ക്

Published on 18 October, 2018
പമ്‌ബയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു;  കൂടുതല്‍ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ പമ്‌ബയിലേക്ക്
പമ്‌ബ: ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനവഴിയില്‍ അസ്വസ്ഥത പടര്‍ത്തി സംഘര്‍ഷാവസ്ഥ തുടരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അത്‌ ലംഘിക്കാന്‌ഡ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്‌.ശ്രീധരന്‍ പിള്ള ആഹ്വാനം ചെയ്‌തതോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പമ്‌ബയിലേക്ക്‌ എത്തി.

 നിയമം ലംഘിച്ച ഏഴി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്‌ അറസറ്റ്‌ ചെയ്‌തു. അതേസമയം പമ്‌ബയിലും നിലയ്‌ക്കലിലും ക്രമസമാധാനം ഉറപ്പാക്കാന്‍ കൂടുതല്‍ ഉന്നത്‌ ഉദ്യോഗസ്ഥര്‍ പമ്‌ബയിലേക്ക്‌ എത്തുന്നു.

ഐജിമാരായ വിജയ്‌ സാഖറെയും ഐജി ശ്രീജിത്തും ഉടനെത്തും. എഡിജിപിയും മൂന്ന്‌ ഐജിമാരും ഇപ്പോള്‍ സ്ഥലത്തുണ്ട്‌. എല്ലാവരും ചേര്‍ന്ന്‌ അക്രമം ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങല്‍ ആരായും.


നീലിമല, അപ്പാച്ചിമേട്‌ ഭാഗത്ത്‌ പ്രതിഷേധക്കാരുണ്ടെന്നു സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നു പൊലീസ്‌ അങ്ങോട്ടു തിരിച്ചിട്ടുണ്ട്‌. പ്രശ്‌നക്കാരായ 50 പേര്‍ മലമുകളില്‍ ഉണ്ടെന്നാണു വിവരം. ഇവര്‍ക്കായി പൊലീസ്‌ തിരച്ചില്‍ തുടങ്ങി. നിലയ്‌ക്കലില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്‌.

ഇതിനിടെ ശബരിമല സംബന്ധിച്ച വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെന്നു ഡിജിപി വ്യക്തമാക്കി, മതസ്‌പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ നിരീക്ഷണത്തിലാണ്‌. വാട്‌സപ്പിലടക്കം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലയ്‌ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ഏഴുയുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റിലിലായെങ്കിലും, നിയമലംഘന സമരം ആവര്‍ത്തിക്കുമെന്ന്‌ ബിജെപിയും യുവമോര്‍ച്ചയും പ്രഖ്യാപിച്ചിട്ടുണ്ട്‌.

അതേസമയം, ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ലേഖിക സുഹാസിനി രാജിനെ തടഞ്ഞുവച്ച 200 ഓളം പേര്‍ക്കെതിരെ കേസെടുത്തു. ഒരുകൂട്ടം ആളുകള്‍ ചേര്‍ന്നാണ്‌ തന്നെ ആക്രമിച്ചതെന്നും അവര്‍ പൊലീസിന്‌ മൊഴി നല്‍കി.


സുപ്രീ കോടതി വിധി വന്നതിന്‌ ശേഷം ആദ്യമായി മല കയറുന്ന യുവതി എന്ന ഖ്യാതിയിലേക്കുള്ള ദൂരം ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ടര്‍ സുഹാസിന്‌ രാജിന്‌ മരക്കൂട്ടത്ത്‌ അവസാനിപ്പിക്കേണ്ടി വന്നു.

ഒരു യുവതി മല കയറുന്നുവെന്ന വാര്‍ത്ത വന്നതിന്‌ പിന്നാലെ ശബരിമലയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്രയിലായുന്ന അയ്യപ്പന്മാരും ഇവരുടെ അടുത്തേക്ക്‌ എത്തുകയായിരുന്നു. പൊലീസ്‌ കനത്ത സുരക്ഷ ഒരുക്കിയിട്ടും അവര്‍ക്ക്‌ മല കയറാന്‍ കഴിഞ്ഞില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക