Image

കടലിനിപ്പുറവും നാമജപം

സന്തോഷ് പിള്ള Published on 19 October, 2018
കടലിനിപ്പുറവും നാമജപം
ശബരിമല ദേവാലയവും, വിശ്വാസങ്ങളും, ആചാരങ്ങളും സംരക്ഷിക്കുന്നതിനായി അമേരിക്കയില്‍ ഡാളസ്, ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, ഷിക്കാഗോ, ഫ്‌ളോറിഡ, ഒഹായോ, സെന്റ് ലൂയിസ് കൂടാതെ ടൊറണ്ടോ, കാനഡ എന്നീ വിവിധ ഭാഗങ്ങളിലുള്ള അമ്പലങ്ങളില്‍ നാമജപം നടന്നു. ഒക്ടോബര്‍ 13 ശനിയാഴ്ച രാവിലെ ആരംഭിച്ച ശരണന്ത്ര ജപം ഏറ്റുപാടാന്‍ അതികഠിനമായ മഴയെ അതിജീവിച്ചു നൂറു കണക്കിന് അയ്യപ്പ ഭക്തന്മാര്‍ വന്നുചേര്‍ന്നു. നോര്‍ത്ത് അമേരിക്കയില്‍ വടക്കു സംസ്ഥാനങ്ങള്‍ മുതല്‍ തെക്കു സംസ്ഥാനങ്ങള്‍ വരെ ഒന്നിച്ചു ചെന്നു നടത്തിയ നാമം ജപം, ശ്രീ ഗുരുവായൂരപ്പന്‍ ടെമ്പിള്‍ ഓഫ് ഡാളസ് ചെയര്‍മാന്‍ കേശവന്‍ നായര്‍, പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍, ശ്രീ.ഗുരുവായൂരപ്പന്‍ ടെമ്പിള്‍ ഓഫ് ഹ്യൂസ്റ്റണ്‍ പ്രസിഡന്റ് ഡോ. ബിജു പിള്ള, ശ്രീ.ഗുരുവായൂരപ്പന്‍ ടെമ്പിള്‍ ഓഫ് ബ്രാപ്ടണ്‍, കാനഡ, ഡോ.പി.കെ.കുട്ടി, അയ്യപ്പ സേവാ സംഘം ഓഫ് സെന്റ് ലൂയിസ് സുധീര്‍ പദ്മനാഭന്‍, അയ്യപ്പ ടെമ്പിള്‍ ഓഫ് ടാമ്പാ ഫ്‌ളോറിഡ രവി നായര്‍, അയ്യപ്പ സേവാ സംഘം ഓഫ് ന്യൂയോര്‍ക്ക് പാര്‍ത്ഥസാരഥി പിള്ളെ എന്നിവര്‍ സാരഥ്യം വഹിച്ചു.

എല്ലാ മത വിശ്വാസികളെയും, ദേവാലയങ്ങളെയും ഒരു പോലെ ബാധിക്കാന്‍ സാധ്യതയുള്ള സുപ്രീം കോടതി വിധിക്കെതിരെ പോരാടുന്ന ലക്ഷോപലക്ഷം ഭക്തജനങ്ങള്‍ക്ക് പ്രചോദനമാവുമെന്നും, കോടതി ഈ വിധി പുനഃപരിശോധനക്കു വിധേയമാക്കുമെന്നും സംഘാടക സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. ജാതി-മത ഭേദമന്യേ എല്ലാ ദൈവവിശ്വാസികളും ഈ വിഷയത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് സംഘാടക കമ്മിറ്റി ആഹ്വാനം ചെയ്തു.

ലോകമെമ്പാടുമുള്ള ലക്ഷകണക്കിനു അയ്യപ്പ ഭക്തന്മാര്‍ നടത്തുന്ന നാമജപം യാത്രക്ക് നാമ ജപം കമ്മിറ്റി എല്ലാ വിധ സഹായവും സഹകരണവും വാഗ്ദാനം ചെയ്തു.

സ്വാമിയേ ശരണമയപ്പ!

സീറോ മലബാര്‍ രൂപതാ

കടലിനിപ്പുറവും നാമജപംകടലിനിപ്പുറവും നാമജപംകടലിനിപ്പുറവും നാമജപംകടലിനിപ്പുറവും നാമജപംകടലിനിപ്പുറവും നാമജപംകടലിനിപ്പുറവും നാമജപം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക