Image

തന്ത്രിയും പൂജ നിര്‍ത്തി പരികര്‍മികളും പ്രതിഷേധിച്ചു; ശബരിമലയില്‍ ഇതാദ്യം

Published on 19 October, 2018
തന്ത്രിയും പൂജ നിര്‍ത്തി പരികര്‍മികളും പ്രതിഷേധിച്ചു; ശബരിമലയില്‍ ഇതാദ്യം
ശബരിമല: ഇന്ന് (ഒക്‌ടോബര്‍ 19) ശബരിമല സന്നിധാനം വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും നാടകീയ സംഭവങ്ങള്‍ക്കുമാണ് സാക്ഷ്യം വഹിച്ചത്. 17ന് വൈകുന്നേരം പമ്പയിലെത്തിയ രണ്ട് യുവതികള്‍ ഇന്നു പുലര്‍ച്ചെ ഏഴുമണിയോട പോലീസിന്റെ അകമ്പടിയില്‍ പതിനെട്ടാം പടിക്ക് താഴെയുള്ള നടപ്പന്തലില്‍ എത്തുകയായിരുന്നു. വിവരമറിഞ്ഞ അയ്യപ്പഭക്തര്‍ ശക്തമായി പ്രതിഷേധിച്ചതോടെ ഇവര്‍ക്ക് പതിനെട്ടാം പടി ചവിട്ടാനായില്ല. 

ഇതിനിടെ യുവതികള്‍ എത്തിയതറിഞ്ഞ് തന്ത്രിയുടെയും ശബരിമല മേല്‍ശാന്തിയുടെയും മാളികപ്പുറം മേല്‍ശാന്തിയുടെയും 50-ഓളം വരുന്ന പരികര്‍മ്മികള്‍ പൂജകള്‍ ഉപേക്ഷിച്ച് പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധ സൂചകമായി നാമജപം ആരംഭിച്ചു. ഈ സമയം തന്ത്രി കണ്ഠരര് രാജീവരരും രംഗത്തെത്തി. വനിതകള്‍ പതിനെട്ടാം പടി കയറുന്ന സാഹചര്യം ഉണ്ടായാല്‍ നടയടച്ച് ബന്ധപ്പെട്ടവരെ താക്കോല്‍ ഏല്‍പ്പിച്ച് താന്‍ മലയിറങ്ങുമെന്നും ഒരുതരത്തിലുള്ള ആചാര ലംഘനവും അനുവദിക്കില്ലെന്നും പറഞ്ഞു. നാടകീയ സംഭവങ്ങളുടെ വിശദാംശങ്ങളിലേക്ക്...

സുപ്രീംകോടതി വിധി വന്നതിന് ശേഷം നടതുറന്ന ദിവസങ്ങളില്‍ ഏറെ നാടകീയ സംഭവങ്ങള്‍ക്കാണ് ശബരിമല സാക്ഷ്യം വഹിക്കുന്നത്. വിധിക്ക് ശേഷം തുലാമാസ പൂജകള്‍ക്കായി ആദ്യം നടതുറന്ന ഒക്‌ടോബര്‍ 17ന് നിലയ്ക്കലിലും പരിസര പ്രദേശങ്ങളിലും വന്‍ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളുമായിരുന്നു അരങ്ങേറിയത്. നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള പോലീസ് സുരക്ഷ കര്‍ശനമാക്കിയതോടെ 18-ാം തീയതിയിലും പമ്പയും നിലയ്ക്കലും ഒക്കെ പൊതുവേ ശാന്തമായിരുന്നു. എന്നാല്‍ പ്രതിഷക്കാര്‍ കാനനപാതയിലും മറ്റും നിലയുറപ്പിച്ചിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ രണ്ട് യുവതികള്‍ മലകയറാന്‍ ശ്രമിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്കാണ് ഇടവരുത്തിയത്.  കവിത ജക്കാല എന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയുമാണ് മല കയറാന്‍ എത്തിയത്. മോജോ ടി.വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടറും അവതാരികയുമാണ് ആന്ധ്രാ സ്വദേശിയായ കവിത. സുപ്രീം കോടതി വിധി ഉയര്‍ത്തിപ്പിടിക്കാന്‍ കവിത ശബരിമല ക്ഷേത്ര ദര്‍ശനം നടത്തുന്നു എന്നാണ് മോജോ ടി.വി ഫേസ്ബുക്ക് പേജ് പറയുന്നത്. ഇരുമുടിക്കെട്ടേന്തി കറുപ്പണിഞ്ഞ് മല കയറുമെന്ന് നേരത്തെ പ്രഖ്യാപിച്ച രഹ്ന ഫാത്തിമ കൊച്ചി സ്വദേശിയാണ്. ബി.എസ്.എന്‍.എല്‍ ജീവനക്കാരിയാണ് രഹ്ന. 

മാധ്യമങ്ങളില്‍ വന്ന ഫോട്ടോയില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം ശബരിമലകയറാന്‍ തുടങ്ങിയത് ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. ഇതോടെ രഹ്നഫാത്തിമക്കെതിരെ സോഷ്യല്‍മീഡിയില്‍ തെറിവിളിയും പ്രതിഷേധവും ശക്തമാവുകയായിരുന്നു. ഇതിനിടെ രഹ്നഫാത്തിമയുടെ കൊച്ചിയിലെ വീട് ഒരു കൂട്ടര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. വീട് തല്ലിത്തകര്‍ത്ത അക്രമികള്‍ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് വിധിയെ പിന്തുണച്ചുകൊണ്ട് രഹ്ന ഫാത്തിമ ഫേസ്ബുക്കിലിട്ട ചിത്രം വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

നടിയായ രഹ്ന നേരത്തെ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാക്രമണങ്ങള്‍ നടക്കുന്നതിനെതിരെ മാറു തുറന്ന പ്രതിഷേധിച്ച് നടത്തിയ സമരം അന്തര്‍ദേശിയ തലത്തിലടക്കം വലിയ വാര്‍ത്തയായിരുന്നു. തൃശൂര്‍ പൂരത്തില്‍ ആദ്യമായി പെണ്‍പുലികളെ ഇറക്കിയും രഹ്ന ഫാത്തിമ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 46 കാരിയും പമ്പയില്‍ എത്തി. വിദ്യാരംഭ ദിനത്തില്‍ അയ്യപ്പനെ കാണാന്‍ അഗ്രഹിച്ചാണ് താന്‍ എത്തിയതെന്നും മേരി സ്വീറ്റി എന്ന പേര് പറഞ്ഞ അവര്‍ ആവശ്യപ്പെടുന്നു. 

നടപ്പന്തലിലെത്തിയ രണ്ട് യുവതികള്‍ സമീപത്തെ വനംവകുപ്പ് ഓഫീസില്‍ പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോള്‍ ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ത്ത് കൊണ്ടുള്ള പ്രതിഷേധം മറ്റൊരു തലത്തിലേക്ക് വഴിമാറുകയായിരുന്നു. യുവതികളെ കടത്തിവിടരുതെന്ന് ആവശ്യപ്പെട്ട് മേല്‍ശാന്തി മഠത്തിലേയും തന്ത്രി മഠത്തിലേയും പരികര്‍മികള്‍ പൂജകള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിച്ചു. ശബരിമലയുടെ ചരിത്രത്തിലെ ആദ്യ സംഭവം. സുപ്രീം കോടതി വിധി മാനിക്കുന്നുവെങ്കിലും യുവതികള്‍ പതിനെട്ടാം പടികയറിയാല്‍ നടയടച്ച് മലയിറങ്ങുമെന്നും തന്ത്രിയും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം നിലപാട് കടുപ്പിച്ചു.

വലിയ പ്രതിഷേധങ്ങളൊന്നും ഇല്ലാതെയായിരുന്നു പോലീസിനൊപ്പം യുവതികള്‍ നടപ്പന്തല്‍ വരെ എത്തിയത്. എന്നാല്‍ നടപ്പന്തലില്‍ വലിയ പ്രതഷേധമാണ് പോലീസിനും യുവതികള്‍ക്കും നേരേ ഉണ്ടായത്. ഇതോടെ പ്രതിഷേധക്കാരെ അനനയിപ്പിക്കാന്‍ ഐ.ജി എസ് ശ്രീജിത്ത് നേരിട്ടി രംഗത്ത് എത്തുകയായിരുന്നു. ഇതോടൊപ്പം തന്നെ സര്‍ക്കാര്‍ നിലപാടുമായി ദേവസ്വംമന്ത്രിയും രംഗത്തെത്തി. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റരുതെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശം. സന്നിധാനത്ത് ആരാധനയ്ക്ക് വേണ്ടി അയ്യപ്പ ഭക്തര്‍ എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരാവാദിത്തം സര്‍ക്കാറിനുണ്ട്. എന്നാല്‍ ആക്ടിവിസ്റ്റുകളായിട്ടുള്ള ചിലരാണ് സന്നിധാനത്ത് എത്താന്‍ ശ്രമിച്ചത്. ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമില്ലെന്നും മന്ത്രി വ്യക്തമാക്കുകയായിരുന്നു.

അതേ സമസയം പ്രതിഷേധം ശക്തമായപ്പോള്‍ അക്കാര്യം യുവതികളെ ധരിപ്പിക്കുകയും വന്‍ പോലീസ് സുരക്ഷയില്‍ ഇരുവരെയും തിരിച്ച് ഇറക്കുകയായിരുന്നു. യുവതികള്‍ തിരിച്ചിറങ്ങിയതിന് പിറകെ പതിനെട്ടാം പടിക്ക് താഴെ ശാന്തിക്കാര്‍ നടത്തിവന്നിരുന്ന പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു. 18ന് സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ഒരു വിഭാഗം അക്രമികള്‍ തടഞ്ഞതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് ഡല്‍ഹി ബ്യൂറോ ചീഫ് സുഹാസിനി രാജിന് സന്നിധാനത്തെത്താനായിരുന്നില്ല. മരക്കൂട്ടം വരെ എത്തിയ ഇവര്‍ തിരിച്ചുപോരുകയായിരുന്നു. തനിക്ക് ജോലി ചെയ്യാന്‍ സുരക്ഷയൊരുക്കണമെന്ന് സുഹാസിനി ആവശ്യപ്പെട്ടെങ്കിലും പിന്നീട് പൊലീസിന്റേയും സുഹൃത്തുകളുടേയും അഭ്യര്‍ത്ഥന പരിഗണിച്ച് തിരിച്ചിറങ്ങുകയായിരുന്നു.

ശബരിമലയില്‍ കൂടുതല്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തിരിക്കെ ദര്‍ശനത്തിന് എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായ്. യുവതികള്‍ക്ക് ശബരിമല ദര്‍ശനത്തിന് അവസരമൊരുക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയാണ് തൃപ്തി. ഇവര്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പോലീസ് സംഘം തൃപ്തിയുടെ വീട്ടിലെത്തി അവരെ തടങ്കലിലാക്കി.

തന്ത്രിയും പൂജ നിര്‍ത്തി പരികര്‍മികളും പ്രതിഷേധിച്ചു; ശബരിമലയില്‍ ഇതാദ്യം
Join WhatsApp News
Spirituality = 2018-10-19 16:36:03
The Key to Spirituality is Empathy/ being one with Nature.
Not the worship of images made by Men.
without Nature, there are no humans, there is no spirituality.
andrew
Low Caste X hindu gods 2018-10-19 17:11:59

അയിത്തജാതിക്കാർ
ഹിന്ദു മതത്തിലെ ദൈവങ്ങളെ
ആരാധിക്കരുത്

" ഡോ: ബി.ആർ.അംബേദ്ക്കർ "

1937 ആഗസ്റ്റ് 28 - ന് ബാന്ദ്രയിലെ മുനിസിപ്പൽ ഹാളിൽ വച്ച് നടന്ന യോഗത്തിൽ ഡോ: ബി.ആർ. അംബേദ്ക്കർ പറഞ്ഞു . ഹിന്ദു മതപ്രകാരം നാം ആചരിച്ചു പോന്ന എല്ലാ ഉത്സവങ്ങളും വിശേഷ ദിനങ്ങളും ( ആഘോഷിക്കുന്നത് ) നമ്മൾ നിർത്തണം . ഹിന്ദു മതപ്രകാരം ആചരിക്കപ്പെടുന്ന അവമതത്തിന്റെയും ധാർമികതയുടെയും വീക്ഷണകോണിൽ നിന്നു നോക്കുമ്പോൾ ശരിയാണോ എന്നു നാം പരിശോധിക്കണം . ചില അനുഷ്ഠാനങ്ങൾ മുഴുവൻ അശ്ലീലമാണ് .ഉദാ:നിരവധി പേർ തിങ്കളാഴ്ച ശങ്കരന്റെ (ദൈവത്തിന്റെ ) പേരിൽ ഉപവാസമനുഷ്ഠിക്കുകയും ശങ്കരന്റെ പിണ്ഡി ( ലിംഗം) യെ പലതരത്തിൽ ആരാധിക്കുകയും ചെയ്യുന്നു . പക്ഷേ ,ശങ്കരന്റെ ലിംഗം എന്നാൽ എന്താണർഥം എന്നതിനെക്കുറിച്ച് ആരേങ്കിലും ആലോചിച്ചിട്ടുണ്ടേ ? സ്ത്രീ പുരുഷ സംഭോഗത്തിന്റെ ഒരു അവതരണം തന്നെയാണത് .ഇത്തരം അശ്ലീലമായ ഒരു അവതരണത്തെ നാം പുകഴ്ത്തി പടേണ്ടതുണ്ടോ?
സ്ത്രീയും പുരുഷനും തൊരുവിലെ നായ്ക്കളെപ്പോലെ അശ്ലീലമായി പെരുമാറിയാൽ അവരെ നാം പൂവിട്ട് ആരാധിക്കണോ ചെരിപ്പ് എറിഞ്ഞ് ആരാധിക്കണോ ? അങ്ങനെ നോക്കുമ്പോൾ പാർവതിയുടെയു ശിവന്റെയും ഇത്തരം പ്രവൃത്തിയുടെ അവതരണത്തെ ഈശ്വരന്റെ അശ്ലീല പ്രവൃത്തിയെ - ആരാധിക്കണോ ?

ഇതു തന്നെയാണ് ഗണപതിയുടെ കാര്യത്തിലും ഗണപതിയുടെ കഥ ഇതാണ് .ഒരിക്കൽ പാർവതി നന്ധയായി കുളിക്കുകയായിരുന്നു . അപ്പോൾ ശങ്കരൻ മറ്റെവിടെയോ പോയിരിക്കുകയാണ് .അതുകൊണ്ട് മറ്റാരും ശല്യപ്പെടുത്താതിരിക്കാനായി തന്റെ ശരീരത്തിൽ നിന്ന് ചെളി വടിച്ചെടുത്ത് ഗണപതിയെന്ന സംരക്ഷകനെ പാർവതി രൂപപ്പെടുത്തിയത്രെ . ചെളികൊണ്ടുണ്ടായ ഈ വിഗ്രഹത്തെ എങ്ങനെയാണ് ഈശ്വരനെന്നു ഗണിക്കുക .ഈശ്വരൻ നിഷ്കളങ്കനായിരിക്കണം .പരിശുദ്ധിയുടെ അവതാരമായിരിക്കണം പക്ഷേ ,ഹിന്ദു മതത്തിലെ ഈശ്വരന്മാർ ഞാനിപ്പോൾ പറഞ്ഞതുപോലെ വൈചിത്ര്യം ഉള്ളവരാണ് . അതു കൊണ്ട് അവരെ ആരാധിക്കരുത് എന്നാണ് എന്റെ സത്യസന്ധമായ വിശ്വാസം .

മൂന്നാമത് ദത്താത്രേയന്റെ കഥയാണ് . ബ്രഹ്മാവ് , വിഷ്ണു , മഹേശ്വരൻ എന്നിവരുടെ ഭാര്യമാരോട് അത്രി മഹർഷിയുടെ ഭാര്യ അനസൂയ അങ്ങേയറ്റം ചാരിത്രവതിയാണെന്ന് നാരദമുനി പറഞ്ഞു .തങ്ങളെക്കാൾ കൂടുതൽ ചാരിത്ര്യ വതിയായി മറ്റാരേയും പരിഗണിക്കാൻ അവർ ഇഷ്ടപ്പെട്ടില്ല . അതു കൊണ്ട് അനസൂയയുടെ ചരിത്ര്യം ഇല്ലാതാക്കാൻ തങ്ങളുടെ ഭർത്താക്കന്മാരോട് അപേക്ഷിച്ചു .ഈ വീരനായകന്മാരാകട്ടെ , ഭാര്യമാർ പറയുന്നത് കേട്ട് അപ്രകാരം ചെയ്യാൻ സമ്മതിച്ചു .മൂവരും ചേർന്ന് അനസൂയയുടെ വീട്ടിലെത്തി എന്തോ കാരണം പറഞ്ഞ് ഭർത്താവിനെ അകലേക്കയച്ച് അനസൂയയോടൊപ്പം കഴിഞ്ഞു കൂടിത്തുടങ്ങി .ഈ അവസ്ഥയിൽ അവൾ ഒരു കുഞ്ഞിനു ജന്മം നൽകി .കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് സംശയമുണ്ടായിരുന്നതുകൊണ്ട് ഈ മൂന്നു കൂട്ടരിലും (ഈശ്വരമാരിലും ) തുല്യമായ ഉത്തരവാദിത്വം ഏൽപ്പിക്കാനായി കുഞ്ഞിനു മുന്നു തലകൾ ഉണ്ടായി ഇതാണ് ദത്താത്രേയൻ .

posted by andrew

Sudhir Panikkaveetil 2018-10-19 17:25:06
അയ്യപ്പൻറെ കാന്തവലയം വനിതകളുടെ 
ആർത്തവരക്തം മേലോട്ട് കയറ്റി ഗർഭ
പാത്രത്തിൽ പറ്റിപ്പിടിച്ച് അവര്ക് കാൻസർ 
വരുത്തുമെന്ന് ആരോ പറഞ്ഞതായി വായിച്ചു .
വാർത്ത തെറ്റായി കൊടുത്തതാണോ , ആരോ 
അങ്ങനെ പറഞ്ഞോ, അറിഞ്ഞുകൂട . എന്തായാലും
ഈ അയ്യപ്പന് വനിതകൾക്കായി നന്മയൊന്നും 
ചെയ്യാൻ കഴിയില്ലേ. പട്ടിണിയും രോഗങ്ങളും 
മാറാൻ ശരണം തേടി  വരുന്ന പാവങ്ങളെ രക്ഷിച്ചുകൂടെ.
എന്തിനു ആർത്തവരക്തത്തിൽ കണ്ണ് വയ്ക്കുന്നു.

ശ്രീ ആൻഡ്രുസ് സാർ നിങ്ങൾ എഴുതിയത് 
ശരിയാണ്. 
വിദ്യാധരൻ 2018-10-19 20:40:12
പരമശിവന് വിഷ്ണുമായയിൽ പിറന്ന കുട്ടിയാണ് അയ്യപ്പൻ എന്നൊരു കൂട്ടർ
പന്തളരാജാവിന്റെ മകൻ എന്ന് വിശ്വസിക്കുന്ന മണികണ്ഠനാണ് അയ്യപ്പൻ എന്ന് ചിലർ 
പന്തളരാജാവിന്റെ ദാസനായിരുന്ന ഒരു യോദ്ധാവാണ് അയ്യപ്പൻ എന്ന് മറ്റു ചിലർ 
 പൊന്നമ്പലമേട്ടിലെ സന്യാസിയുടെ മകനായിരുന്നു അയ്യപ്പനെന്നും ചിലർ 
ചിറപ്പഞ്ചിറയിലെ ഈഴവകുടുംബവുമായി ബന്ധപ്പെട്ടതാണ്. ആയോധന കളരിയായിരുന്നു തണ്ണീർമുക്കം ചീരപ്പഞ്ചിറ എന്ന കുടുംബത്തിലെ കളരിയിൽ അയ്യപ്പൻ പഠനാർത്ഥം അയ്യപ്പൻ ചേരുകയും അവിടെയുള്ള ഈഴവ പെൺകുട്ടിയുമായി പ്രണയത്തിലായി എന്നുമാണ്. ഈ പെൺകുട്ടിയാണ് പിന്നീട് മാളികപ്പുറത്തമ്മയായി എന്നുമാണ് ഐതിഹ്യം

ഹരിഹരപുത്രൻ, 
അയ്യൻ, 
മണികണ്ഠൻ, 
അയ്യനാർ, 
ഭൂതനാഥൻ, 
താരകബ്രഹ്മം, 
ശനീശ്വരൻ, 
സ്വാമി,
 ശബരീശൻ എന്നീ പേരുകളിലും അയ്യപ്പൻ  അറിയപ്പെടുന്നു. 

 അച്ചൻകോവിലിൽ ഭാര്യമാരായ പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെയും, ആര്യങ്കാവിൽ കുമാരനായും, ശബരിമലയിൽ തപസ് ചെയ്യുന്ന സന്ന്യാസിയുടെ ഭാവത്തിലും അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നു. 

ഇനി ഞാൻ എഴുതുന്നില്ല .  ആരാണ് അയ്യപ്പൻ
എനിക്കറിയില്ല 
അറിയാൻ വയ്യാത്ത ഒരാളുടെ പേരിൽ 
ജീവനോടിരിക്കുന്ന സ്ത്രീകളെ എന്തിന് ചവുട്ടി ആഴ്ത്തണം 
അവരെ എന്തിന് ഭ്രാന്ത് പിടിപ്പിച്ച് നിറത്തിൽ ഇറക്കണം 
 
കേരളം ഒരു ഭ്രാന്താലയം തന്നെ 
അച്ചു മാമന്‍ 2018-10-19 21:08:17
അച്ചു മാമനെ എനിക്ക് ഇഷ്ടം ഇടക്കിടെ 
ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആര്‍ക്കെതിരെയാണ്? തീര്‍ച്ചയായും, അത് ഭരണഘടനക്കെതിരെയാണ്. സുപ്രീം കോടതിക്കെതിരെയാണ്. എന്നിട്ടും പ്രതിഷേധക്കാരെ നയിക്കുന്ന ബിജെപി പറയുന്നത് അത് ഇടതുപക്ഷ സര്‍ക്കാരിനെതിരായിട്ടാണ് എന്നാണ്. അതാണ് പ്രശ്‌നം. ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയുമെല്ലാം നിലപാട് വിധിക്ക് അനുകൂലമാണെന്ന് പ്രഖ്യാപിക്കപ്പെട്ടതാണ്. പക്ഷെ, കേരളത്തില്‍ പ്രതിഷേധം നയിക്കാന്‍ അവര്‍ കൈകോര്‍ക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം, വിശ്വാസികളുടെ വിശ്വാസമല്ല, സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമേയുള്ളു. അയ്യപ്പന്‍ ബ്രഹ്മചാരിയാണോ, ആര്‍ത്തവം തൊട്ടുകൂടായ്മയാണോ എന്നതൊന്നുമല്ല, മറിച്ച്, ഇടതുപക്ഷ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണ് എന്ന് സ്ഥാപിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം.: VS Achuthanandan 
posted by andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക