Image

മീനാക്ഷിക്ക്‌ കുഞ്ഞനിയത്തി'; ദിലീപ്‌-കാവ്യ ദമ്പതികള്‍ക്ക്‌ പെണ്‍കുഞ്ഞ്‌

Published on 19 October, 2018
 മീനാക്ഷിക്ക്‌ കുഞ്ഞനിയത്തി'; ദിലീപ്‌-കാവ്യ ദമ്പതികള്‍ക്ക്‌ പെണ്‍കുഞ്ഞ്‌
സിനിമാ താരങ്ങളായ ദിലീപിനും കാവ്യ മാധവനും പെണ്‍കുഞ്ഞ്‌ പിറന്നു. ദിലീപ്‌ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ ഇക്കാര്യം ആരാധകരെ അറിയിച്ചത്‌. കുടുംബത്തില്‍ ഒരു കഞ്ഞതിഥി വന്നതിന്റെ സന്തോഷത്തിലാണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്നും ദിലീപ്‌ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

'പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം' ദിലീപ്‌ തന്റെ കുറിപ്പില്‍ പറഞ്ഞു.

കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ബേബി ഷവര്‍ പാര്‍ട്ടിയുടെ ഫോട്ടോ പുറത്ത്‌ വന്നതോടെ താരദമ്പതികളായ കാവ്യയ്‌ക്കും ദിലീപിനും ആശംസകളുമായി ആരാധകരെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക