Image

പ്രിയങ്ക ചോപ്ര -നിക്‌ ജൊനാസ്‌ വിവാഹം നവംബറില്‍

Published on 19 October, 2018
പ്രിയങ്ക ചോപ്ര -നിക്‌ ജൊനാസ്‌ വിവാഹം നവംബറില്‍
ബോളിവുഡ്‌ നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്‌ ജൊനാസും തമ്മിലുള്ള വിവാഹം നവംബറില്‍ ജോധ്‌പൂരിലെ ഉമൈദ്‌ ഭവനില്‍ നടക്കും. നവംബര്‍ 30 ന്‌ തുടങ്ങുന്ന വിവാഹ ആഘോഷങ്ങള്‍ ഡിസംബര്‍ 2 വരെ നീളും. അടുത്തിടെ ഇരുവരും ഒന്നിച്ച്‌ ഇന്ത്യയില്‍ വന്ന സമയത്ത്‌ ജോധ്‌പൂര്‍ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ്‌ വിവാഹവേദി ഇവിടെയാകണമെന്ന്‌ ഇരുവരും തീരുമാനിച്ചത്‌.

അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി 200 പേര്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ശേഷം ന്യൂയോര്‍ക്കില്‍ സുഹ്യത്തുകള്‍ക്കായി പാര്‍ട്ടി ഒരുക്കും. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ വെച്ചാണ്‌ ഇരുവരും പരിചയപ്പെട്ടത്‌. പ്രിയങ്കയേക്കാള്‍ 10 വയസ്‌ കുറവാണ്‌ നിക്‌ ജൊനാസിന്‌. നിക്കിന്‌ 25 വയസും പ്രിയങ്കയ്‌ക്ക്‌ 36 വയസുമാണ്‌ പ്രായം. ഹോളിവുഡിലെ വളരെ പ്രശസ്‌തനായ ഗായകനാണ്‌ ഇരുപത്തിയഞ്ചുകാരനായ നിക്‌ ജൊനാസ്‌.


കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ്‌ ഗാല റെഡ്‌ കാര്‍പെറ്റിലാണ്‌ പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച്‌ പ്രത്യക്ഷപ്പെട്ടത്‌. ഓഗസ്റ്റ്‌ 18 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 2000 ലെ മിസ്‌ വേള്‍ഡായിരുന്ന പ്രിയങ്ക 2008 ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക