Image

ശബരിമല: മതവികാരം വ്രണപ്പെടുത്തിയതിന് ലിബിക്കെതിരെ കേസെടുത്തു

Published on 19 October, 2018
ശബരിമല: മതവികാരം വ്രണപ്പെടുത്തിയതിന് ലിബിക്കെതിരെ കേസെടുത്തു
പത്തനംതിട്ട: കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ ചേര്‍ത്തല സ്വദേശിനി ലിബിക്കെതിരെ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഫെയ്‌സ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന ബിജെപിയുടെ പരാതിയിലാണ് ലിബിക്കെതിരെ കേസ് എടുത്തത്. ചൊവ്വാഴ്ച മലകയറുവാനെത്തിയ ലിബിയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് മലകയറാതെ മടങ്ങുകയും ചെയ്തു. തനിക്ക് മടങ്ങിപോകുവാന്‍ താല്പര്യമില്ലായിരുന്നു. പക്ഷേ പൊലീസിന് സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവര്‍ എന്നോട് മടങ്ങി പോകുവാന്‍ ആവശ്യപ്പെട്ടു.

ഇവിടെ സംഘര്‍ഷാവസ്ഥയാണ്, ആവശ്യത്തിന് ഫോഴ്‌സില്ല നിങ്ങളെ ശബരിമലയില്‍ എത്തിക്കുക എന്നത് പൊലീസുകാരുടെ ഡ്യൂട്ടിയല്ല, അല്ലെങ്കില്‍ സുരക്ഷയ്ക്കുള്ള ഉത്തരവ് വാങ്ങി വരണമെന്നായിരുന്നു പൊലീസ് പറഞ്ഞതെന്ന് ലിബി പറ!യുന്നു. മലകയറുവാനെത്തിയ ലിബിയെ പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക