Image

ശബരിമല: സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന്‌ കേന്ദ്രം

Published on 19 October, 2018
ശബരിമല: സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന്‌ കേന്ദ്രം
ശബരിമല സ്‌ത്രീപ്രവേശനത്തിനുള്ള സുപ്രീംകോടതി വിധിയ്‌ക്കെതിരെ സംസ്ഥാനത്തെങ്ങും സംനേതൃത്വത്തില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ സംഘര്‍ഷങ്ങള്‍ നടമാടുന്ന സംസ്ഥാനത്തിനെ കൂടതല്‍ പ്രതിസന്ധിയിലാക്കി കേന്ദ്ര സര്‍ക്കാര്‍. ശബരിമലയില്‍ സ്‌ത്രീകള്‍ക്കും പ്രവേശിക്കാനുള്ള വിധി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനോട്‌ ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിയെത്തുടര്‍ന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധ പ്രകടനങ്ങളില്‍ സമാധാനം ഉറപ്പാക്കണമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

ശബരിമല ക്ഷേത്രദര്‍ശനത്തിന്‌ എത്തുന്ന സ്‌ത്രീകള്‍ക്ക്‌ ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
വനിതകള്‍ ശബരിമലയിലേക്ക്‌ എത്തുന്നത്‌ തടഞ്ഞാല്‍ അത്‌ കോടതിയലക്ഷ്യമാകും. ഈ സാഹചര്യത്തിലാണ്‌ ഒക്ടോബര്‍ 15നു തന്നെ കേരളത്തിന്‌ നിര്‍ദേശം അയച്ചതെന്ന്‌ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സന്നിധാനത്തു ക്രമസമാധാനം ഉറപ്പാക്കുന്ന ചുമതല സംസ്ഥാന സര്‍ക്കാരിനാണെന്നും പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക്‌ ക്ഷേത്ര ദര്‍ശനം നടത്താമെന്ന സുപ്രീം കോടതി വിധി പൂര്‍ണമായും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക