Image

ശബരിമലയില്‍ നടന്നത്‌ വലിയ വര്‍ഗീയ കലാപത്തിനുള്ള നീക്കം; സൂചന ലഭിച്ചതിനാലാണ്‌ ഇടപെട്ടതെന്ന്‌ കടകംപള്ളി സുരേന്ദ്രന്‍

Published on 19 October, 2018
ശബരിമലയില്‍ നടന്നത്‌ വലിയ വര്‍ഗീയ കലാപത്തിനുള്ള നീക്കം; സൂചന ലഭിച്ചതിനാലാണ്‌ ഇടപെട്ടതെന്ന്‌ കടകംപള്ളി സുരേന്ദ്രന്‍

സന്നിധാനം: ശബരിമലയില്‍ നടന്നത്‌ വലിയ വര്‍ഗീയ കലാപത്തിനുള്ള നീക്കമാണെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിന്റെ സൂചന ലഭിച്ചതിനാലാണ്‌ ഇടപെട്ടതെന്നും കരുതിക്കൂട്ടി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഗൂഢാലോചന നടന്നെന്നും മന്ത്രി പറഞ്ഞു.ശബരിമല ദര്‍ശനത്തിനായി മോഡലും നടിയുമായ രഹ്ന ഫാത്തിമ എത്തിയതില്‍ ബിജെപിയുമായുള്ള ഒത്തുകളിയുണ്ടെന്ന ആരോപണവുമായി രശ്‌മി നായര്‍ രംഗത്തെത്തിയിരുന്നു.

അയ്യപ്പനെ കാണുന്നതിനായാണ്‌ ഇരുമുടിക്കെട്ടുമായി മല കയറിയതെന്നും എന്നാല്‍ തനിക്ക്‌ അതിന്‌ സാധിച്ചില്ലെന്നും രഹ്ന ഫാത്തിമ മാധ്യമങ്ങളോട്‌ പറഞ്ഞു. തന്റെ ഇരുമുടിക്കെട്ട്‌ ഇവിടെ ഉപേക്ഷിക്കുകയാണ്‌. തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും രഹ്ന കൂട്ടിച്ചേര്‍ത്തു.

സന്നിധാനത്തിന്‌ സമീപം നടപ്പന്തലില്‍ കുട്ടികളെ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധം നടന്നതുകൊണ്ടാണ്‌ തങ്ങള്‍ പിന്മാറിയതെന്ന്‌ ഇന്ന്‌ രാവിലെ മലകയറി തിരിച്ചിറങ്ങിയ ശേഷം തെലുങ്ക്‌ മാധ്യമപ്രവര്‍ത്തക കവിത പറഞ്ഞിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക