Image

ശബരിമലയിലെ പോലീസ്‌ നടപടി ചോര്‍ത്തിയവര്‍ക്കായി അന്വേഷണം: ചോര്‍ന്നത്‌ സേനയ്‌ക്ക്‌ അകത്ത്‌ നിന്ന്‌

Published on 19 October, 2018
ശബരിമലയിലെ പോലീസ്‌ നടപടി  ചോര്‍ത്തിയവര്‍ക്കായി അന്വേഷണം: ചോര്‍ന്നത്‌ സേനയ്‌ക്ക്‌ അകത്ത്‌ നിന്ന്‌


തിരുവനന്തപുരം: ശബരിമലയിലും പരിസര പ്രദേശങ്ങളിലും വന്‍ പോലീസ്‌ സന്നാഹമാണ്‌ പ്രതിഷേധക്കാരെ നേരിടുന്നതിനും സ്‌ത്രീകള്‍ക്ക്‌ സുരക്ഷ നല്‍കുന്നതിനുമായി ഒരുക്കിയിരിക്കുന്നത്‌. എന്നാല്‍ ശബരിമലയിലെ പോലീസ്‌ നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമരക്കാര്‍ക്ക്‌ ചോര്‍ന്ന്‌ കിട്ടുന്നു എന്നതാണ്‌ പോലീസ്‌ സേനയ്‌ക്ക്‌ അകത്ത്‌ നിന്ന്‌ തന്നെ ഉയര്‍ന്ന്‌ വരുന്ന ആരോപണം. ഇത്‌ സംബന്ധിച്ച്‌ പോലീസിനകത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

പോലീസ്‌ പ്രതിഷേധക്കാരെ നേരിടുന്ന ചിത്രങ്ങള്‍ പോലീസുകാര്‍ തന്നെ ചിത്രീകരിച്ച്‌ ശബരിമലയില്‍ സമരരംഗത്തുളള സംഘപരിവാര്‍ സംഘടനകള്‍ക്ക്‌ അടക്കം കൈമാറിയെന്ന തരത്തിലാണ്‌ സേനയ്‌ക്കുള്ളില്‍ ചര്‍ച്ച നടക്കുന്നത്‌. പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്നതും ബൈക്കുകള്‍ മറിച്ചിടുന്നതുമായ ദൃശ്യങ്ങള്‍ പോലീസ്‌ നിലയുറപ്പിച്ച ഭാഗത്ത്‌ നിന്നും ചിത്രീകരിച്ചവയാണ്‌.

ഇതാണ്‌ പോലീസിന്‌ അകത്ത്‌ നിന്ന്‌ തന്നെയാണ്‌ വീഡിയോ ചിത്രീകരിച്ചതെന്നും പ്രതിഷേധക്കാര്‍ക്ക്‌ കൈമാറിയത്‌ എന്നുമുള്ള സംശയങ്ങള്‍ ഉയരാനുള്ള കാരണം. സമരക്കാരുടെ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകളില്‍ അടക്കം പോലീസ്‌ നടപടിയുടെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്‌. പോലീസ്‌ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകളിലും ശബരിമലയിലെ പോലീസ്‌ നടപടി സംബന്ധിച്ച്‌ ചൂട്‌ പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നു.

ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തെ എതിര്‍ത്തും പോലീസ്‌ നടപടിയെ എതിര്‍ത്തും പോലീസ്‌ സേനയ്‌ക്ക്‌ അകത്ത്‌ തന്നെ ചര്‍ച്ചകള്‍ നടക്കുന്നു. ഇതേക്കുറിച്ച്‌ പോലീസ്‌ ആസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക