Image

ഇറ്റാലിയന്‍ വൈദികര്‍ കൊല്ലത്ത് സന്ദര്‍ശം നടത്തി

Published on 05 April, 2012
ഇറ്റാലിയന്‍ വൈദികര്‍ കൊല്ലത്ത് സന്ദര്‍ശം നടത്തി

കൊല്ലം: കടല്‍ വെടിവയ്പ് കേസില്‍ കത്തോലിക്ക രൂപതവഴിയുള്ള ഒത്തീതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായി  ഇറ്റാലിയന്‍ വൈദികര്‍ കൊല്ലത്ത് സന്ദര്‍ശം നടത്തി.

ഇറ്റലിയില്‍ നിന്നുള്ള വൈദികരായ ഫാ.മാര്‍ക്ക്, ജോസഫ് എന്നിവര്‍ രണ്ടു ദിവസം മുമ്പാണ് കൊല്ലത്തെത്തിയത്. കൊല്ലം രൂപതാ പ്രതിനിധികളുമായടക്കം കൂടിക്കാഴ്ച നടത്തിയാണ് സംഘം മടങ്ങിയത്.

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച മല്‍സ്യതൊഴിലാളി മൂതാക്കര സ്വദേശി വാലന്റയിന്റെ വീടും വൈദീകര്‍ സന്ദര്‍ശിച്ചു. ഇറ്റാലിയന്‍ നാവികരോട് ക്ഷമിക്കണമെന്ന് വാലന്റയിന്റെ ഭാര്യ  ഡോറയോട് ഇവര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്ന് മൂതാക്കര പള്ളിയിലെ വാലന്റയിന്റെ ശവകല്ലറയിലും വൈദീകരെത്തി പ്രാര്‍ഥന നടത്തി.

അതേസമയം ഇറ്റാലിയന്‍ വൈദീകര്‍ കൊല്ലം രൂപതയുമായി യാതൊരു ഒത്തുതീര്‍പ്പ് ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് രൂപതാ പി.ആര്‍.ഒ ഫാ.ജോര്‍ജ് റെബോറോ അറിയിച്ചു. ഇറ്റലിയില്‍ നിന്നും എത്തിയവര്‍ വാലന്റയിന്റെ വീട്ടില്‍ പോയതും കുടുംബാംഗങ്ങളുമായി സംസാരിച്ചതും രൂപത വഴിയല്ല. മല്‍സ്യതൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള നപടികള്‍ മുന്നോട്ടുപോവുന്നുണ്ട്. ഇതുമായി സഹകരിക്കുന്ന സമീപനമാണ് കൊല്ലം രൂപത സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റാലിയന്‍ വൈദീകര്‍ വീട്ടിലെത്തിയെങ്കിലും  ഒത്തീതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് വാലന്റയിന്റെ ഭാര്യ ഡോറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് കുടുംബം തയ്യാറല്ലെന്നും അവര്‍ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക