Image

രഹന ഫാത്തിമയുമായി യാതൊരു ബന്ധവുമില്ലെന്ന്‌ കെ. സുരേന്ദ്രന്‍

Published on 19 October, 2018
രഹന ഫാത്തിമയുമായി   യാതൊരു ബന്ധവുമില്ലെന്ന്‌ കെ. സുരേന്ദ്രന്‍

ശബരിമലയില്‍ പ്രവേശിക്കാനെത്തിയ കൊച്ചി സ്വദേശിനി രഹന ഫാത്തിമയുമായി തനിക്ക്‌ യാതൊരു ബന്ധവുമില്ലെന്ന്‌ ബിജെപി നേതാവ്‌ കെ സുരേന്ദ്രന്‍. രഹ്‌നയും സുരേന്ദ്രനും പലതവണ കൂടിക്കാഴ്‌ച നടത്തിയെന്ന രശ്‌മി നായരുടെ ആരോപണം സുരേന്ദ്രന്‍ തള്ളി. രഹന ഫാത്തിമയുമായി യാതൊരു ബന്ധവുമില്ല. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ തെറ്റാണ്‌. സുരേന്ദ്രന്‍ പ്രതികരിച്ചു.

മംഗലാപുരത്തു വെച്ച്‌ രഹന ഫാത്തിമയും സുരേന്ദ്രനും നിരവധിതവണ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നുവെന്ന്‌ രശ്‌മി നായര്‍ ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ പറഞ്ഞിരുന്നു. ബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ്‌ രഹനയുടെ പ്രവര്‍ത്തികളെന്നും രശ്‌മി ആരോപിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക