Image

പഞ്ചാബില്‍ ജനക്കൂട്ടത്തിനിടയിലേക്ക്‌ ട്രെയിന്‍ ഇടിച്ച്‌ 50 പേര്‍ മരിച്ചു

Published on 19 October, 2018
പഞ്ചാബില്‍ ജനക്കൂട്ടത്തിനിടയിലേക്ക്‌  ട്രെയിന്‍ ഇടിച്ച്‌ 50 പേര്‍ മരിച്ചു

അമൃത്സര്‍: പഞ്ചാബിലെ അമൃത്‌സറില്‍ ട്രെയിന്‍ തട്ടി 50 പേര്‍ മരിച്ചു. ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക്‌ ട്രെയിനിടിച്ച്‌ കയറുകയായിരുന്നു. അമൃത്സറിലെ ഛൗറ ബസാറിലാണ്‌ സംഭവം. വൈകീട്ട്‌ 6.45 ഓടെയാണ്‌ അപകടം.

ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണരൂപം റെയില്‍വെ ട്രാക്കില്‍ വെച്ച്‌ കത്തിക്കുകയായിരുന്നു. ഇവരാണ്‌ അപകടത്തില്‍പ്പെട്ടത്‌. പഠാന്‍കോട്ടില്‍ നിന്ന്‌ അമൃത്സറിലേക്ക്‌ വരികയായിയായിരുന്നു ട്രെയിന്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക