Image

ഡബ്ല്യുസിസി അമ്മയുടെ ചോര ഊറ്റിക്കുടിച്ച് വളരാന്‍ ആഗ്രഹിക്കുന്ന സംഘടന ഃബാബുരാജ്

Published on 19 October, 2018
ഡബ്ല്യുസിസി അമ്മയുടെ ചോര ഊറ്റിക്കുടിച്ച് വളരാന്‍ ആഗ്രഹിക്കുന്ന സംഘടന ഃബാബുരാജ്

കൊച്ചി: 'അമ്മ' എന്ന സംഘടനയെ നാല് കഷണമാക്കിയത് ഡബ്ല്യുസിസി യെന്ന് നടന്‍ ബാബുരാജ്. എ.എം.എം.എ ഭാരവാഹികള്‍ വിളിച്ച പത്രസമ്മേളനത്തിനിടെയായിരുന്നു ബാബുരാജിന്റെ പലരും ഇപ്പോള്‍ പറയുന്നത് എ.എം.എം.എ എന്നാണ്. ഇതിന് കാരണം ഡബ്ല്യുസിസി ആണെന്നും ബാബുരാജ് ആരോപിച്ചു.

താന്‍ അവര്‍ക്ക് അനുകൂലമായി സംസാരിച്ചത് പലപ്പോഴും അവര്‍ മനസ്സിലാക്കിയത് വേറെ രീതിയിലാണ്. അക്രമത്തിനിരയായ നടിയോട് അവര്‍ സംസാരിക്കുന്നുണ്ടോ എന്ന കാര്യം പോലും സംശയമാണ്. ഇവര്‍ തങ്ങള്‍ക്കുണ്ടാക്കുന്ന പ്രശ്‌നം വലുതാണ്. അമ്മയെ എ.എം.എം.എ ആക്കിയത് ഇത്തരത്തിലൊന്നാണ്.

ഇതിനൊക്കെ തങ്ങളുടെ അംഗങ്ങളോട് മറുപടി പറയേണ്ടതുണ്ട്. ഈ മൂന്ന് പേര്‍ക്ക് വേണ്ടി തങ്ങളുടെ പ്രസിഡന്റ് കേള്‍ക്കുന്ന ചീത്തവിളിക്ക് യാതൊരു പരിധിയുമില്ല. അവരെ തിരിച്ചു വിളിച്ചാല്‍ പോലും ഡബ്ല്യുസിസി ഇല്ലാതാവില്ലല്ലോ. അവര്‍ തങ്ങളില്‍നിന്നു ചോര ഊറ്റിക്കുടിച്ച് വളരാന്‍ ആഗ്രഹിക്കുന്ന സംഘടനയാണെന്നും ബാബുരാജ് ആരോപിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക