Image

ഏഷ്യാനെറ്റ് യു.എസ്. വീക്ക്‌ലി റൗണ്ടപ്പ് ഈയാഴ്ച

ബിന്ദു ടിജി Published on 19 October, 2018
ഏഷ്യാനെറ്റ് യു.എസ്. വീക്ക്‌ലി റൗണ്ടപ്പ് ഈയാഴ്ച
ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിശേഷങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നില്‍ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യനെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യു.എസ്. റൗണ്ടപ്പ് ഈയാഴ്ച പുത്തന്‍ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്.

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

കേരളത്തിലേക്ക് വ്യവസായം വ്യാപിപ്പിക്കണമെന്ന് എന്‍. കെ പ്രേമചന്ദ്രന്‍ എം.പി
അമേരിക്കയിലെ മലയാളി വ്യവസായികളെ ഓര്‍മ്മിപ്പിച്ചു.
അമേരിക്ക ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു ഈ വരുന്ന നവംബര്‍ 6 നു രാജ്യവ്യാപകമായി ജനവിധി.
ഗൂഗിള്‍ പ്ലസ് നിര്‍ത്തലാക്കുന്നു എന്ന ഗൂഗിളിന്റെ അപ്രതീക്ഷിത നടപടി .
ഹോളിവുഡില്‍ നിന്ന് പുതിയ സ്‌പൈഡര്‍ മാന്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു .
സാന്‍ഫ്രാന്‍സിസ്‌കോ സര്‍ഗ്ഗവേദിയുടെ ആഭിമുഖ്യത്തില്‍ "പെരുന്തച്ചന്‍" മുഴുനീള നാടകം അരങ്ങേറി.
ന്യൂജേഴ്‌സിയില്‍ പുതിയ ക്‌നാനായ കത്തോലിക്കാ ദേവാലയം വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു.
ഈയാഴ്ച യു എസ് റൗണ്ടപ്പില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി അതിഥിയായി എത്തുന്നു

എക്കാലത്തും അമേരിക്കയിലെ ആഴ്ചാ വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യു.എസ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍) 732 429 9529.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക