Image

യുവതിയും കുഞ്ഞും വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍

Published on 05 April, 2012
യുവതിയും കുഞ്ഞും വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയേയും പിഞ്ചുകുഞ്ഞിനേയും വീട്ടില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കവിത (23), ആറു മാസം പ്രായമുള്ള മകള്‍ കാവ്യ എന്നിവരാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. സംഭവത്തില്‍ മോഷണ കേസിലെ പ്രതി തേക്കുപാറ നെട്ടച്ചിറ സത്യനെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.

ഇന്ന്‌ രാവിലെ 8.30ഓടെ കത്തിക്കരിഞ്ഞ നിലയില്‍ കണെ്‌ടത്തിയത്‌. മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. വീട്ടിനുള്ളില്‍ നിന്നും മൃതദേഹം കത്തിക്കരിഞ്ഞുള്ള ദുര്‍ഗന്ധം വമിച്ചത്‌ മനസിലാക്കിയ നാട്ടുകാര്‍ വെള്ളറട പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക