Image

അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ ബാലന്‍ അപ്രത്യക്ഷ്യമായി

Published on 20 October, 2018
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ ബാലന്‍ അപ്രത്യക്ഷ്യമായി
ആംഹെഴ്സ്റ്റ് (ന്യൂയോര്‍ക്ക്): ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ സംഘത്തിലെ 14 കാരനായ കുട്ടി അപ്രത്യക്ഷമായതായി ആംഹെഴ്സ്റ്റ് പോലീസ് അറിയിച്ചു. കുട്ടിയെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു.

ഒക്ടോബര്‍ 17 ന് ഗുര്‍സേവക് സിംഗ് എന്ന കുട്ടിയെ അവസാനമായി കണ്ടത് ബഫല്ലോയിലാണെന്ന് പോലീസ് പറയുന്നു. രാത്രി 9 മണിയോടെ കാണാതായ കുട്ടിയെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

ഗ്രെ സ്വറ്റ് ഷര്‍ട്ടും, ഗ്രെ പാന്റും ടര്‍ബനും ധരിച്ചിരുന്ന ഈ ബാലന് അഞ്ചടി അഞ്ചിഞ്ച് ഉയരവും 140 പൗണ്ടോളം തൂക്കവുമുണ്ടെന്ന് പോലീസ് പറയുന്നു.

കുട്ടിയെ കുറിച്ച് വിവരം ലഭി്കുന്നവര്‍ ആംഫെഴസ്റ്റ് പോലീസിനെ 716 689 1311 നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ ബാലന്‍ അപ്രത്യക്ഷ്യമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക