Image

ശബരിമല സമരത്തില്‍ കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ ബാലവകാശ കമ്മീഷന്‌ പരാതി

Published on 20 October, 2018
 ശബരിമല  സമരത്തില്‍ കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ ബാലവകാശ കമ്മീഷന്‌ പരാതി


തിരുവനന്തപുരം: ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിക്കുന്നതിനെതിരായ പ്രതിഷേധങ്ങളില്‍ കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ സാമൂഹ്യപ്രവര്‍ത്തകയായ ജെ.ദേവിക ബാലവകാശ കമ്മീഷന്‌ പരാതി നല്‍കി. നിയമവിരുദ്ധമായ സമരത്തിന്‌ കുട്ടികളെ കവചമായി ഉപയോഗിക്കുകയാണെന്ന്‌ പരാതിയില്‍ പറയുന്നു.

സമരത്തിന്‌ മുന്നിലുള്ള കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ്‌ ദര്‍ശനത്തിനായെത്തുന്ന യുവതികള്‍ക്ക്‌ പാതിവഴിയില്‍ മടങ്ങേണ്ടി വരുന്നത്‌. കുട്ടികളെ ഉപയോഗിച്ച്‌ സമരം നടത്തുന്നതിന്‌ സന്നിധാനത്ത്‌ നിന്നുളള വീഡിയോകള്‍ തെളിവാണെന്നും ദേവിക പരാതിയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക