Image

മലകയറാനൊരുങ്ങി ദളിത്‌ വനിതാ നേതാവ്‌ ; പൊലീസ്‌ സഹായം ആവശ്യപ്പെട്ട്‌ പമ്പയില്‍

Published on 20 October, 2018
മലകയറാനൊരുങ്ങി ദളിത്‌ വനിതാ നേതാവ്‌ ; പൊലീസ്‌ സഹായം ആവശ്യപ്പെട്ട്‌ പമ്പയില്‍

പമ്പ: ശബരിമല ദര്‍ശനത്തിനൊരുങ്ങി ദളിത്‌ വനിതാ നേതാവ്‌ പമ്പയിലെത്തി. കേരളാ ദളിത്‌ മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ്‌ മഞ്‌ജുവാണ്‌ ശബരിമല ദര്‍ശനത്തിനായി എത്തിയത്‌.

സംരക്ഷണം ആവശ്യപ്പെട്ട്‌ മഞ്‌ജു പമ്പ പൊലീസ്‌ സ്‌റ്റേഷന്‍ എത്തിയിട്ടുണ്ട്‌.മഞ്‌ജുവിനൊപ്പം മറ്റൊരു യുവതി കൂടി ഉണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

താന്‍ ആക്‌റ്റിവിസ്റ്റല്ല, ഭക്തയാണ്‌. മറ്റൊരു ഉദ്ദേശവും തന്റെ ദര്‍ശനത്തില്ല. താന്‍ നിരീശ്വരവാദിയല്ല എന്നും മഞ്‌ജു പൊലീസിനോട്‌ പറഞ്ഞു. നേരത്തെ അഞ്ച്‌ ദളിത്‌ സാമൂഹ്യ പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക്‌ വരുന്നുന്നെന്ന്‌ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഇരുമുടി കെട്ടോട്‌ കൂടിയെത്തിയ മഞ്‌ജു തിരിച്ച്‌്‌ പോവാന്‍ തയ്യാറല്ല എന്നും പൊലീസിനോട്‌ പറഞ്ഞതായി ആണ്‌ റിപ്പോര്‍ട്ടുകള്‍. പൊലീസ്‌ ഉദ്ദ്യോഗസ്ഥരുടെ ചര്‍ച്ചകള്‍ക്ക്‌ ശേഷമാവും അടുത്ത നടപടികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക