കൊച്ചി: ) തന്റെ അവസരങ്ങള്‍
ദിലീപ് നിഷേധിക്കുന്നുവെന്ന് ആക്രണത്തിനിരയായ നടി പരാതിപ്പെട്ടിരുന്നുവെന്ന്
അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു . കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ
പോലീസിന് നല്കിയ മൊഴിയിലാണ് ഇടവേള ബാബുവിന്റെ ഈ വെളിപ്പെടുത്തല്‍.
ദിലീപിനെതിരെ
അമ്മ നേതൃത്വം തന്നെ പോലീസിന് മൊഴി നല്‍കിയിരുന്നുവെന്നതിന് ഉദാഹരണമാണ് ജനറല്‍
സെക്രട്ടറിയുടെ ഈ വാക്കുകള്‍.
നടിയുടെ പരാതിയില്‍ കുറച്ച്
വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നു. തുടര്‍ന്ന് ദിലീപിനോട് ഇക്കാര്യത്തെ
കുറിച്ച് ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നതെന്ന
മറുപടിയാണ് ലഭിച്ചതെന്നും ഇടവേളബാബുവിന്റെ മൊഴിയില്‍ പറയുന്നു. ഇരയായ നടിയും
കാവ്യാ മാധവനും തമ്മില്‍ സ്റ്റേജ് ഷോ റിഹേഴ്സലിനിടെ കൊച്ചിയിലെ സ്വകാര്യ
ഹോട്ടലില്‍ വച്ച് വഴക്കുണ്ടായി.
ഇതേത്തുടര്‍ന്ന് ദിലീപ് ഇരയായ നടിയോട്
ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. നടന് സിദ്ദിഖ് പ്രശ്നത്തില്‍ ഇടപെട്ട്
സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മില്‍
സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബു നല്കിയ മൊഴിയില്‍ പറയുന്നു.