Image

ശബരിമലയില്‍ സ്‌ത്രീകള്‍ക്ക്‌ സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ഒ.രാജഗോപാല്‍

Published on 20 October, 2018
ശബരിമലയില്‍ സ്‌ത്രീകള്‍ക്ക്‌ സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍  പരാജയപ്പെട്ടതായി ഒ.രാജഗോപാല്‍
ശബരിമലയില്‍ സര്‍ക്കാര്‍ സ്‌ത്രീകള്‍ക്ക്‌ സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടതായി ബിജെപിയുടെ സംസ്ഥാനത്തെ ഏക എംഎല്‍എമായ ഒ രാജഗോപാല്‍.

റിപ്പബ്ലിക്‌ ചാനലിനോടാണ്‌ ഒ.രാജഗോപാല്‍ ഇക്കാര്യം പറഞ്ഞത്‌. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്‌ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന്‌ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണ്‌

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത്‌ ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന്‌ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത്‌ ഭക്തജനങ്ങള്‍ക്ക്‌ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാരിന്റെ നടപടി യഥാര്‍ത്ഥ ഭക്തരെ പ്രയാസത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക