Image

പി ബി അബ്ദുര്‍ റസാഖിന്റെ ഖബറടക്കം രാത്രി 10 മണിയോടെ

Published on 20 October, 2018
പി ബി  അബ്ദുര്‍ റസാഖിന്റെ ഖബറടക്കം രാത്രി 10 മണിയോടെ

കാസര്‍കോട്‌:അന്തരിച്ച മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖിന്റെ ഖബറടക്കം രാത്രി 10 മണിയോടെ ആലംപാടി ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ നടക്കും. ഉച്ചയ്‌ക്ക്‌ മൂന്നു മണിയോടെ ഉപ്പളയിലെത്തിച്ച മൃതദേഹം ഉപ്പള മുസ്ലിം ലീഗ്‌ ഓഫീസില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം   തിരിച്ചു വീട്ടിലേക്ക്‌ കൊണ്ടുപോകും. പിന്നീട്‌ അവിടെ പൊതുദര്‍ശനത്തിനു വെച്ച ശേഷം രാത്രി 10 മണിയോടെയാണ്‌ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കുക.

ഉച്ചവരെ നായന്മാര്‍മൂലയിലെ വീട്ടിലും ഉച്ചയ്‌ക്കു ശേഷം ഉപ്പള മുസ്ലിം ലീഗ്‌ ഓഫീസിലും ആയിരങ്ങളാണ്‌ പ്രിയപ്പെട്ട നേതാവിനെ അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത്‌. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ്‌ രാത്രിയോടെ ഖബറടക്കം നടത്തുക. മുസ്ലിം ലീഗിന്റെ പ്രധാന നേതാക്കളടക്കം ഖബറടക്ക ചടങ്ങില്‍ സംബന്ധിക്കും.

ദുബൈയിലുള്ള മക്കള്‍ എത്തുന്നതിനായാണ്‌ ആറു മണിക്ക്‌ അറിയിച്ചിരുന്ന ഖബറടക്കം 10 മണിയോടെയാക്കാന്‍ തീരുമാനിച്ചത്‌. ഛത്തീസ്‌ഗഡിലുള്ള ബന്ധുവും എത്താനുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക