Image

ഇടക്കാല തിരഞ്ഞെടുപ്പ്: ട്രമ്പിനെ ഇംപീച്ച് ചെയ്യാന്‍ വോട്ട് ചെയ്യുമെന്ന് ഒറൗര്‍കെ (ഏബ്രഹാം തോമസ്)

(ഏബ്രഹാം തോമസ്) Published on 20 October, 2018
ഇടക്കാല തിരഞ്ഞെടുപ്പ്: ട്രമ്പിനെ ഇംപീച്ച് ചെയ്യാന്‍ വോട്ട് ചെയ്യുമെന്ന് ഒറൗര്‍കെ (ഏബ്രഹാം തോമസ്)
ഓസ്റ്റിന്‍: റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ്ക്രൂസിന്റെ സീറ്റി പിടിച്ചെടുക്കാന്‍ ശക്തമായ ശ്രമം നടത്തുന്ന ടെക്‌സസ് അല്‍പാസോ കോണ്‍ഗ്രസംഗം ബീറ്റോ ഒറൗര്‍കെ കോണ്‍ഗ്രസംഗങ്ങള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെതിരെയുള്ള അന്വേഷണ ഫലം കാത്തിരിക്കുകയാണെന്ന് പറഞ്ഞു. എന്നാല്‍ നിലവില്‍ ലഭ്യമായ തെളിവുകളുടെ പശ്ചാത്തലത്തില്‍ തന്നെ ട്രമ്പിനെ ഇംപീച്ച് ചെയ്യാനാവുമെന്നും താന്‍ ജയിച്ച് സെനറ്ററായാല്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നും പറഞ്ഞു.
യു.എസ്. മെക്‌സിക്കന്‍ അതിര്‍ത്തി നഗരമായ മക്കെല്ലനില്‍ ഒരു ടൗണ്‍ ഹാള്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു ഒറൗര്‍കെ ട്രമ്പിന്റെ അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തെ എതിര്‍ക്കുകയും ഫെഡറല്‍ കുടിയേറ്റ നിയമം അഴിച്ചു പണിയുവാനുള്ള ശ്രമം ടെക്‌സസില്‍ നിന്നാരംഭിക്കണമെന്നും പറഞ്ഞു. ഭരണഘടനയുടെ രണ്ടാം ഭേദഗതി തോക്ക് കൈവശം വയ്ക്കാന്‍ അനുവദിക്കുന്നു. ഞാന്‍ ഇത് അനുകൂലിക്കുന്നു. എന്നാല്‍ ഓരോ വര്‍ഷവും 30,000 അമേരിക്കക്കാര്‍ തോക്കിന് ഇരയാവുന്നു. ഇതിന് പ്രതിവിധി കണ്ടെത്തേണ്ടത് ആവശ്യമാണ്. തോക്ക് നിയന്ത്രണ നിയമങ്ങള്‍ കൂടുതല്‍ ശക്തമാവണം, ഒ റൗര്‍ക്കി പറഞ്ഞു. എതിരാളി ക്രൂസിനെക്കാള്‍ വളരെയധികം ഭദ്രമാണ് ഒറൗര്‍ക്കിയുടെ ധനസമാഹരണം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ തന്നെ 38 മില്യന്‍ ഡോളര്‍ സമാഹരിച്ചു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ നേടിയത് 62 മില്യന്‍ ഡോളറാണ്. തന്റെ ചെലവുകള്‍ കഴിഞ്ഞ് ശേഷം വരുന്ന ധനം മറ്റ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് നല്‍കുവാന്‍ ഉദ്ദേശിക്കുന്നില്ല, തന്റെ കൈവശം വയ്ക്കാനാണ് തീരുമാനം എന്ന് സ്ഥാനാര്‍ത്ഥി പറയുന്നു. ഇത് 2020 ല്‍ സ്ഥാനാര്‍ത്ഥി വൈറ്റ് ഹൗസ് ശ്രമം നടത്തുമെന്ന് അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 2020 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ഒറൗര്‍ക്കി ശ്രമിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചാലും ഇല്ലെങ്കിലും ഈ സാധ്യത നിരീക്ഷകര്‍ പ്രവചിക്കുന്നു. എന്നാല്‍ തനിക്ക് ഭാര്യയോടും മൂന്ന് മക്കളോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് താല്‍പര്യം എന്ന് ഒറൗര്‍കി പറയുന്നു. ജയിച്ചില്ലെങ്കില്‍ ഞങ്ങള്‍ വീണ്ടും അല്‍പാസോയില്‍ തുടരുമെന്ന് കൂട്ടിച്ചേര്‍്ത്തു.

ടെഡ്ക്രൂസ് ട്രമ്പിനൊപ്പം തിങ്കളാഴ്ച നടത്തുന്ന റാലി ഹ്യൂസ്റ്റണിലെ ടൊയോട്ട സെന്ററിലേയ്ക്ക് മാറ്റി. ആദ്യം തീരുമാനിച്ചിരുന്ന വേദിയില്‍ 8,000 പേര്‍ക്കാണ് സൗകര്യം ഉണ്ടായിരുന്നത്. ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന വേദിയില്‍ 18000 പേര്‍ക്ക് പങ്കെടുക്കുവാന്‍ കഴിയും.
പ്രസിഡന്റ് ട്രമ്പ് ടെക്‌സസിലെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ ക്രൂസിന് വേണ്ടി റാലി നടത്തും എന്ന് പറഞ്ഞിരുന്നു. ട്രമ്പിന്റെ കാമ്പെയിന്‍ മാനേജര്‍ ബ്രാഡ് പാഴ്‌സ്‌കേലാണഅ വേദി മാറ്റിയ വിവരം അറിയിച്ചത്. റാലിക്ക് ലഭിക്കുന്ന വളരെ വലിയ പിന്തുണ മൂലം വേദി മാറ്റുന്നു എന്ന് അറിയിപ്പില്‍ പറഞ്ഞു. എന്നാല്‍ ഇത്ര വലിയ താല്‍പര്യം സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നില്ല, അങ്ങനെയാണ് ആദ്യം ചെറിയ വേദി തീരുമാനിച്ചതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. താല്‍പര്യം ഉണ്ടായിരുന്നെങ്കില്‍ ആദ്യം മുതലേ ലഭ്യമായിരുന്ന വലിയ വേദി ഉറപ്പിക്കാമായിരുന്നു എന്നും ഇവര്‍ പറയുന്നു.
ക്രൂസിന്റെ പുനഃതിരഞ്ഞെടുപ്പ് വിജയം ആശങ്ക ഉണര്‍ത്തിയപ്പോഴാണ് ട്രമ്പ് റാലിക്ക് വരാമെന്ന് സമ്മതിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ഇത്. എന്നാല്‍ ഇതിന് ശേഷം നടന്ന അഭിപ്രായ സര്‍വേകള്‍ ക്രൂസ് 4 പേഴ്‌സന്റേജ് പോയിന്റുകള്‍ മുതല്‍ 9 പെഴ്‌സന്റേജ് പോയിന്റുകള്‍ക്ക് മുന്നിലായി നില്‍ക്കുകയാണ്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടെക്‌സസില്‍ ട്രമ്പും ഇത് പോലെ 9 പെഴ്‌സന്റേജ് പോയിന്റുകളുടെ വിജയമാണ് രേഖപ്പെടുത്തിയത്. പേരെടുത്ത ഒരു അഭിഭാഷകനായാണ് ക്രൂസ് 2012 ല്‍ ടെക്‌സസ് സെനറ്റിലേയ്ക്ക് മത്സരിച്ചത്. ആറു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി വീണ്ടും മത്സരിക്കുന്നു. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭരണകാലത്ത് ഒരു നിയമനിര്‍മ്മാണത്തിന് തടസമിടാന്‍ നീണ്ട പ്രസംഗം നടത്തി സെനറ്റില്‍ ഫിലിബെസ്റ്റര്‍ സൃഷ്ടിച്ച് വിവാദ നായകനായി മാറി. ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായിക്കൂടായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായി പ്രസിഡന്റ് റോണള്‍ഡ് റീഗന്റെ വാക്കുകള്‍ ക്രൂസ് ഉദ്ധരിക്കുന്നു: വിട്ടുവീഴ്ചയെന്നാല്‍ ആദ്യം ഒരു റൊട്ടിയുടെ പകുതി സ്വീകരിക്കുകയും പിന്നീട് മറ്റേ പകുതിക്ക് പിന്നാലെ പോകുകയുമാണ്.

ഇടക്കാല തിരഞ്ഞെടുപ്പ്: ട്രമ്പിനെ ഇംപീച്ച് ചെയ്യാന്‍ വോട്ട് ചെയ്യുമെന്ന് ഒറൗര്‍കെ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക