Image

മഞ്‌ജുവിന്‌ ഇന്ന്‌ മല ചവിട്ടാനാകില്ലെന്ന്‌ പൊലീസ്‌

Published on 20 October, 2018
മഞ്‌ജുവിന്‌ ഇന്ന്‌ മല ചവിട്ടാനാകില്ലെന്ന്‌ പൊലീസ്‌
പമ്‌ബ : കേരളാ ദളിത്‌ മഹിളാ ഫെഡറേഷന്‍ നേതാവ്‌ എസ്‌ പി മഞ്‌ജുവിന്‌ ശബരിമല ദര്‍ശനത്തിന്‌ അനുമതിയില്ല. വിവിധ ജില്ലകളിലായി പതിനഞ്ചോളം കേസുകള്‍ നിലവിലുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ ചില കാര്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുമുണ്ടെന്നും പോലീസ്‌ അറിയിച്ചു.

അന്വേഷണങ്ങള്‍ക്ക്‌ ശേഷം മാത്രമേ മലകയറി സന്നിധാനത്തിലേയ്‌ക്ക്‌ പോകാന്‍ അനുവദിക്കുകയോള്ളൂവെന്ന്‌ പോലീസ്‌ മഞ്‌ജുവിനെ അറിയിച്ചു. മോശം കാലാവസ്ഥയും സുരക്ഷാ കാരണങ്ങളും പോലീസ്‌ മഞ്‌ജുവിനെ അറിയിച്ചിട്ടുണ്ട്‌.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ്‌ മഞ്‌ജു. ഇവര്‍ക്ക്‌ 38 വയസ്സുണ്ടെന്നാണ്‌ സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക