Image

മീ ടു എന്ന പുലിവാല് (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 20 October, 2018
മീ ടു എന്ന പുലിവാല് (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയാന്‍ സ്ത്രീകള്‍ക്ക് ഏറ്റവും അധികം ധൈര്യവും ആര്‍ജ്ജവവും നല്‍കിയ മുന്നേറ്റമാണ് മിടൂ ക്യാമ്പയിന്‍.പണ്ട് പറയാന്‍ മടിച്ച, ഒളിപ്പിച്ചുവെച്ച, വര്‍ഷങ്ങളോളം തങ്ങളെ അലട്ടിയ ലൈംഗികാതിക്രമങ്ങള്‍ മിടൂ ക്യാംപെയ്‌ന്റെ പിന്തുണയോടെ സ്ത്രീകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പങ്കുവെക്കുകയാണ്.

"എന്നെങ്കിലും നിങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കില്‍ ‘മീടൂ’ എന്ന് സ്റ്റാറ്റസിടുക"
തീപ്പൊരി പോലെയായിരുന്നു സമൂഹത്തില്‍ ഇത് പടര്‍ന്നു പിടിക്കുകയായിരുന്നു . തങ്ങള്‍ക്കു ഉണ്ടായിട്ടുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ സമൂഹത്തില്‍ മാന്യന്മാരെന്നു കരുതിയിരുന്ന പലരുടെയും പൊയ്മുഖങ്ങളെ കരിച്ചു കളഞ്ഞു. ഒരു വര്‍ഷം തികയുന്നതിനു മുന്‍പേ തന്നെ മീടു ക്യാംപെയ്‌ന്റെ ചൂട് ഇന്ത്യന്‍ ചലച്ചിത്ര, സാംസ്കാരിക, മാധ്യമ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെയും വിയര്‍പ്പില്‍ മുക്കിയിരിക്കുന്നു.ഇനിയും അടുത്ത് ആര് എന്നാണ് പലരും ചോദിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ക്യാംപെയ്‌നുകളിലൊന്നിനായിരുന്ന ഇതില്‍ പ്രമുഖരായ പലരുടെയും മുഖംമുടികള്‍ പറിച്ചെറിയപ്പെട്ടു. അതു തുടരുകയുമാണ്. പ്രതിസ്ഥാനത്തുള്ളവരില്‍ ചിലര്‍ മാപ്പ് പറഞ്ഞു. ചിലര്‍ ഇനിയും തെറ്റേറ്റു പറയാന്‍ ഒരുങ്ങുന്നു മറ്റുചിലര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു.

സമൂഹമാധ്യമങ്ങിള്‍ മീ ടു ക്യാംപെയിന്‍ കത്തിജ്വലിക്കുബോള്‍ സിനിമാ താരങ്ങളുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും തുറന്നുപറച്ചിലുകള്‍ പല ഉന്നതര്‍ക്കും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനൊക്കെ പുറമെ കായിക ലോകത്തും മീ ടു ക്യാംപെയിന്‍ കാറ്റ് ആഞ്ഞടിക്കുകയാണ്. തനിക്ക് നേരിടേണ്ടിവന്ന മാനസിക പീഡനത്തെ കുറിച്ച് തുറന്ന് പറഞ്ഞാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട തന്റെ ദുരനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

അധികാരവും പ്രശസ്തിയുമുള്ള പുരുഷന്മാര്‍ക്കെതിരെയാണ് സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ മീ ടു ക്യാംപെയ്ന്‍ ശക്തമാക്കിയത് . നാനാ പടേക്കര്‍ക്കെതിരെ നടി തനുശ്രീ ദത്ത തുടക്കമിട്ട ‘മീ ടൂ’വില്‍ നടിമാരായ പൂജ ഭട്ടും കങ്കന റണൗട്ടും ചേര്‍ന്നിരുന്നു. മാധ്യമമേഖലയിലെ ഉന്നതര്‍ക്കെതിരെയും ആരോപണമുയര്‍ന്നു.കേരളത്തിലെ പ്രശസ്തനായ ഒരു മാധ്യമ പ്രവര്‍ത്തകനും മീടുവില്‍ പെട്ട് ജോലി തന്നെ രാജിവച്ചു. ഹാസ്യതാരം ഉത്സവ് ചക്രവര്‍ത്തി, ബോളിവുഡ് താരങ്ങളായ അലോക് നാഥ് , ചേതന്‍ ഭഗത്, നടന്‍ രജത് കപൂര്‍, സംവിധായകന്‍ വികാസ് ബാല്‍ എന്നിവര്‍ക്കെതിരെയും ആരോപണമുണ്ടായി.വിദേശകാര്യസഹമന്ത്രി എം.ജെ.അക്ബര്‍, നടന്‍ മുകേഷ്, ഗോപി സുന്ദര്‍ എന്നിവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, നടന്‍ അലന്‍സിയറിനെതിരെയും ഒടുവില്‍ മീ ടുവുമായി നടി രംഗത്തെത്തി.

വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബറിന് മന്ത്രി സ്ഥാനം തന്നെ രാജിവെക്കേണ്ടി രാജിവെക്കേണ്ടി വന്നു .
അദ്ദേഹത്തിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിതകള്‍ ലൈംഗിക അതിക്രമ കഥകള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. പത്രത്തില്‍ ജോലിക്കായി വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബയിലെ ഹോട്ടലില്‍ അഭിമുഖത്തിനായി വിളിപ്പിച്ച എഡിറ്റര്‍ മോശമായി പെരുമാറിയെന്ന് 2017 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച ‘എന്റെ പുരുഷ മേധാവികള്‍’ എന്ന ലേഖനത്തില്‍ പ്രിയാരമണി വിവരിച്ചിരുന്നു. അത് അക്ബര്‍ ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അവര്‍ വെളിപ്പെടുത്തിയത്. പിന്നാലെ നിരവധി വനിതാ ജര്‍ണലിസ്റ്റുകള്‍ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി. 1995ല്‍ കൊല്‍ക്കത്തയിലെ ഒരു ഹോട്ടലില്‍ അടുത്തിടപഴകാന്‍ ശ്രമിച്ചെന്നും ജോലി വേണ്ടെന്നു വച്ചെന്നും മറ്റൊരു മാധ്യമ പ്രവര്‍ത്തക തുറന്നടിച്ചു.

നടനും എംഎല്‍എയുമായ മുകേഷ് 19 വര്‍ഷം മുന്‍പു ‘കോടീശ്വരന്‍’ ക്വിസ് പരിപാടിയുടെ ചിത്രീകരണമായി ബന്ധപ്പെട്ടു ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍, പരിപാടിയുടെ അവതാരകനായ മുകേഷ് തന്നെ രാത്രി മുഴുവന്‍ വിളിച്ചു ശല്യപ്പെടുത്തിയെന്ന ആരോപണവുമായി എത്തിയത് സിനിമ സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ് ആണ് .

അമിതാഭ് ബച്ചന്‍ മീടൂ ക്യാംപയിനിനെ ശക്തമായി പിന്തുണച്ചിരുന്നു. ”ഒരു സ്ത്രീയ്ക്കും എവിടെ വച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തില്‍. അത്തരം അതിക്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും , സ്ത്രീകളും കുട്ടികളുമാണ് നമ്മുടെ സമൂഹത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. അതിനാല്‍ അവര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കണമെന്നും ബച്ചന്‍ അഭിപ്രായപ്പെട്ടിരുന്നു.

ബച്ചനെക്കുറിച്ചുള്ള സത്യങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്ന് സെലിബ്രേറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് സപ്ന ഭവ്‌നാനി ട്വിറ്റ് ചെയ്തു. നിങ്ങളുടെ സത്യം വൈകാതെ പുറംലോകം അറിയുമെന്നായിരുന്നു ബച്ചനുള്ള സപ്‌ന ഭവ്‌നാനിയുടെ മുന്നറിയിപ്പ്. അപ്പോള്‍ മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല കൈകള്‍ മുഴുവന്‍ കടിക്കേണ്ട അവസ്ഥയാവുമെന്നും സപ്ന മുന്നറിയിപ്പ് നല്‍കുന്നു.

സ്ത്രികള്‍ മാത്രമല്ല പുരുഷന്‍ മാരും ഇരയാവുന്ന എന്നാണ് സാഖിബ് സലും വെളിപ്പെടുതുന്നത് . മറ്റൊരുപുരുഷന്‍ തന്റെ പോക്കറ്റിലുടെ കയ്യിട്ടു എന്നാണ് വെളിപ്പെടുത്തല്‍.
ഇരുപത്തിയൊന്നാം വയസ്സില്‍ അഭിനയരംഗത്തേയ്ക്ക് കാലെടുത്തുവച്ച കാലത്തായിരുന്നു ഈ അനുഭവമെന്ന് സാഖിബ് പറയുന്നു. എന്നാല്‍, ഈ സംഭവത്തിന്റെ ഉത്തരവാദി ആരാണെന്ന് വെളിപ്പെടുത്തിയില്ല.

നടന്‍ അലന്‍സിയറിനെതിരെ അമേരിക്കയില്‍ നിന്നും ആരോപണം മുണ്ടായി. അമേരിക്കയില്‍ ചിത്രികരിച്ച മണ്‍സൂണ്‍ മംഗോസ് എന്ന ചിത്രത്തിന്റെ ചിത്രികരണത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഒരു അമേരിക്കന്‍ വനിതയോടെ അപമര്യാദയായി പെരുമാറിയത്.

ഈ മീ ടു എന്നത് സിനിമാരംഗത്തോ, രാഷ്ട്രീയ രംഗത്തോ, പത്രപ്രവര്‍ത്തന രംഗത്തോ കായിക രംഗത്തോ, മറ്റു ഗ്ലാമര്‍ രംഗങ്ങളിലോ മാത്രമുള്ള പ്രശ്‌നമല്ല. ഇതൊരു വലിയൊരു സാമൂഹിക പ്രശ്‌നമാണ് . സ്ത്രീകള്‍ക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ നമുടെ കുടുംബത്തോട് തുറന്നു പറയും എന്നെക്കെ വിചാരിക്കുബോള്‍ അവരുടെ അനുഭവങ്ങള്‍ പറയാനാകാതെ വീര്‍പ്പുമുട്ടുന്നത് നിങ്ങള്‍ സ്‌നേഹിക്കുന്ന, നിങ്ങളെ സ്‌നേഹിക്കുന്ന നിങ്ങളുടെ ഭാര്യയോ, സഹോദരിയോ മകളോ സുഹൃത്തുക്കളോ ഒക്കെ ആയിരിക്കാം .

ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകള്‍ സ്വയം വെളിപ്പെടുത്തുന്ന ‘മീ ടു’ ക്യാംപെയ്‌നിന് എതിരെ രൂക്ഷവിമര്‍ശനവുമായി പലരും മുന്നോട്ട് വരുന്നുണ്ട് . എന്നാല്‍ 10ഉം 20 വര്‍ഷത്തിനുശേഷം ഒരാള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന്റെ ഔചിത്യം പലര്‍ക്കും മനസിലാവുന്നില്ല. സോഷ്യല്‍ മീഡിയയെ ശക്തമായി ഉപയോഗിച്ച് നടത്തുന്ന ഈ ആക്രമണത്തില്‍ പ്രതികളാക്കപ്പെടുന്ന പലര്‍ക്കും പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല എന്നതാണ് സത്യം .ഇപ്പോഴായാലും, എപ്പോഴായാലും സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് തെറ്റു തന്നെയാണ്. പക്ഷേ പണ്ടെങ്ങോ നടന്ന കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കാമ്പയിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിലെ കൗതുകം എന്താണാവോ?. എന്തായാലും കലികാലം തന്നെ.
Join WhatsApp News
വിദ്യാധരൻ 2018-10-20 12:24:11
പുലിവാലൊക്കെയും തിരികെ വന്നീടുന്നു 
തലയായി കടിച്ചു പറിച്ചു കൊല്ലാൻ 
പണ്ടെങ്ങാൻ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടങ്കിൽ 
കണ്ടക ശനിയാണ് ഓർത്തു കൊൾക 
വന്നത് വന്നുപോയി ഒന്നും ചെയ്യാൻ ആവില്ല 
എന്നാൽ മേലാലത്   വരാതെ സൂക്ഷിക്കണം
സ്ത്രീകളും മനുഷ്യ ജീവികളിളാണെന്നും 
അവർക്കും    അവകാശമുണ്ടെന്നും  ധരിച്ചിടുക 
അമർത്തിഭരിക്കുവാനാവിലൊരാൾക്കൊരാളെ
തലപൊക്കും പുലിയായി കടുവയായി ഒരു ദിനത്തിൽ 
Sibi David 2018-10-22 05:47:26
മൂടി വയ്ക്കപ്പെട്ട സത്യങ്ങൾ ആയിരം നാവുകളോടെ ഉയിർത്തെഴുന്നേൽക്കും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക