Image

മദ്യലഹരിയില്‍ നായയെ ഓടിച്ചിട്ട് കുത്തിക്കൊന്നു, ഒരാള്‍ അറസ്റ്റില്‍

Published on 20 October, 2018
മദ്യലഹരിയില്‍ നായയെ ഓടിച്ചിട്ട് കുത്തിക്കൊന്നു, ഒരാള്‍ അറസ്റ്റില്‍
ചെന്നൈ: മദ്യലഹരിയില്‍ നായയെ കുത്തിക്കൊന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി രാജയാണ് നായയെ കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി പതിനൊന്ന് മണിയോടെ എം.ജി.ആര്‍ റോഡില്‍വച്ചാണ് രാജ തെരുവുനായയെ കൊലപ്പെടുത്തിയത്. 

മദ്യലഹരിയിലായിരുന്ന ഇയാള്‍ പ്രദേശത്തെ ഒരു കച്ചവടക്കാരിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സ്ത്രീയെ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചത് പരാജയപ്പെട്ടതോടെയാണ് തര്‍ക്കം ഉടലെടുത്തത്. തുടര്‍ന്ന് കടയുടെ സമീപത്തുണ്ടായിരുന്ന നായയെ കൊല്ലുന്നപോലെ സ്ത്രീയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ഇതിനുപിന്നാലെയാണ് രാജ തെരുവുനായക്ക് നേരെ തിരിഞ്ഞത്. ഇയാളുടെ ആക്രമണം ഭയന്ന് നായ ഓടിയെങ്കിലും പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കത്തികൊണ്ട് തലങ്ങുംവിലങ്ങും നായയെ കുത്തിയ ശേഷം പ്രദേശത്ത് ഏറെനേരം ബഹളമുണ്ടാക്കുകയും ചെയ്തു. പിന്നീട് ബ്ലൂക്രോസ് അധികൃതരുടെ പരാതിയിലാണ് രാജയെ പോലീസ് അറസ്റ്റ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക