Image

ബന്ദികളുടെ മോചനം: 27 മാവോയിസ്റ്റുകളെ വിട്ടയ്‌ക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു

Published on 05 April, 2012
ബന്ദികളുടെ മോചനം: 27 മാവോയിസ്റ്റുകളെ വിട്ടയ്‌ക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു
ഭുവനേശ്വര്‍: ബി.ജെ.ഡി എം.എല്‍.എ അടക്കം മൂന്ന്‌ ഇറ്റലിക്കാരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ സംഭവത്തില്‍ 27 തടവുകാരെ വിട്ടയക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ്‌ തടവുകാരെ വിട്ടയക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്‌.

ബി.ജെ.ഡിയിലെ എം.എല്‍.എ ജിന ഹികാകെയെ മാര്‍ച്ച്‌ 25നാണ്‌ തട്ടിക്കൊണ്ട്‌ പോയത്‌. മാര്‍ച്ച്‌ 14നാണ്‌ ഇറ്റാലിയന്‍ ടൂര്‍ ഓപ്പറേറ്ററായ ബോസുസ്‌കോ പൗളോ , ക്‌ളാന്‍ഡിയൊ കൊലാന്‍ജിലൊ എന്നിവരെ മാവോവാദികള്‍ ബന്ദികളാക്കിയത്‌. പൗളോയൊടൊത്തം ബന്ദിയാക്കിയ ക്‌ളാന്‍ഡിയൊയെ പിന്നീട്‌ മോചിപ്പിച്ചിരുന്നു. ദിവസങ്ങളായി മധ്യസ്ഥശ്രമം നടത്തിവരികയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക