Image

ശബരിമല അടച്ചിടാന്‍ ഞങ്ങള്‍ക്ക്‌ അധികാരമുണ്ട്‌; പന്തളംരാജകൊട്ടാരം

Published on 21 October, 2018
ശബരിമല അടച്ചിടാന്‍ ഞങ്ങള്‍ക്ക്‌ അധികാരമുണ്ട്‌;  പന്തളംരാജകൊട്ടാരം

പന്തളം:
ശബരിമല അടച്ചിടാന്‍ ഞങ്ങള്‍ക്ക്‌ അധികാരമുണ്ട്‌.    സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ശബരിമല അടച്ചിട്ട്‌ പ്രതിഷേധിക്കാനൊരുങ്ങി പന്തളം രാജകൊട്ടാരം.

സ്‌ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ വിട്ടുവീഴ്‌ച്ചയ്‌ക്ക്‌ തയ്യാറല്ലെന്ന്‌ പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ വ്യക്തമാക്കി. ശബരിമലയിലേക്ക്‌ വരുന്ന സ്‌ത്രീകള്‍ വിശ്വാസത്തോടെ വരുന്നവരല്ല. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാനാണ്‌ അവര്‍ എത്തുന്നതെന്നും ശശികുമാര വര്‍മ കൂട്ടിച്ചേര്‍ത്തു.


ശബരിമലയിലെ യുവതീപ്രവേശനം സര്‍ക്കാര്‍ തടയണം. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യാനാകില്ലെന്ന ദേവസ്വം ബോര്‍ഡ്‌ നിലപാട്‌ തെറ്റാണ്‌.സര്‍ക്കാരിനോട്‌ സംസാരിച്ചിട്ട്‌ കാര്യമില്ല. സര്‍ക്കാര്‍ നയം മാറ്റിയില്ലെങ്കില്‍ ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന്‌ അധികാരമുണ്ടെന്നും അദ്ദേഹം മുന്നറയിപ്പ്‌ നല്‌കി.

Join WhatsApp News
അമ്മിണി 2018-10-21 08:57:21
നിങ്ങൾ അടച്ചാൽ നിങ്ങളുടെ ബിസിനസ്സ് പോയി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക