Image

നടപ്പന്തലില്‍ വീണ്ടും യുവതിയെ തടഞ്ഞു

Published on 21 October, 2018
നടപ്പന്തലില്‍ വീണ്ടും യുവതിയെ തടഞ്ഞു
പത്തനംതിട്ട: നടപ്പന്തലില്‍ വീണ്ടും യുവതിയെ തടഞ്ഞു. സന്നിധാനത്തെത്തിയ സ്‌ത്രീയുടെ പ്രായത്തില്‍ സംശയം പ്രകടിപ്പിച്ച്‌ നടപ്പന്തലില്‍ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധിക്കുകയായിരുന്നു.

ഭക്തരുടെ പ്രതിഷേധം കനത്തതോടെ പൊലീസ്‌ എത്തി അവരെ വാഹനത്തില്‍ പമ്പയില്‍ എത്തിച്ചു. പ്രതിഷേധം കനത്തതോടെ ബാലമ്മ എന്ന സ്‌ത്രീക്ക്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായി. ആന്ധ്രയില്‍നിന്ന്‌ വന്ന സ്‌ത്രീയെ പൊലീസ്‌ ആംബുലന്‍സില്‍ പമ്പയിലേക്ക്‌ കൊണ്ടുപോയി.

ബാലമ്മ എന്ന സ്‌ത്രീക്ക്‌ അന്‍പതില്‍ താഴെയാണ്‌ പ്രായമെന്ന്‌ പ്രതിഷേധക്കാര്‍ ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക