Image

ശബരിമല: രണ്ട്‌ യുവതികളെ തടഞ്ഞു

Published on 21 October, 2018
ശബരിമല: രണ്ട്‌ യുവതികളെ തടഞ്ഞു
പമ്പ: ഞായറാഴ്‌ച രാവിലെ ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട്‌ യുവതികള്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ മടങ്ങി. ആന്ധ്രാ സ്വദേശികളായ വാസന്തി, ആദിശേഷന്‍ എന്നിവരാണ്‌ ദര്‍ശനത്തിന്‌ എത്തിയത്‌.
ഇവര്‍ക്ക്‌ 41ഉം 42 ഉം വയസ്സുണ്ടെന്നാണ്‌ വിവരം

ഭക്തര്‍ ഇവരെ ചെളിക്കുഴിക്കു സമീപം തടയുകയും തിരിച്ചയക്കുകയുമായിരുന്നു. പ്രായത്തെ കുറിച്ച്‌ സംശയം തോന്നിയതിനെ തുടര്‍ന്ന്‌ ഭക്തര്‍ ഇവരോട്‌ ആധാര്‍ കാര്‍ഡ്‌ ആവശ്യപ്പെടുകയായിരുന്നു.

ഇത്‌ പരിശോധിച്ചതോടെ അമ്പതുവയസ്സില്‍ താഴെയാണെന്ന്‌ മനസ്സിലാക്കുകയും തിരിച്ചയക്കുകയുമായിരുന്നു. യുവതികളെ പമ്പാ കണ്‍ട്രോള്‍ റൂമിലേക്ക്‌ കൊണ്ടുപോയി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക