Image

ഫോമയുടെ പത്ത് വര്‍ഷങ്ങള്‍: അഭിമാനം, സന്തോഷം: ശശിധരന്‍നായര്‍ (അനില്‍ പെണ്ണുക്കര)

Published on 21 October, 2018
ഫോമയുടെ പത്ത് വര്‍ഷങ്ങള്‍: അഭിമാനം, സന്തോഷം: ശശിധരന്‍നായര്‍  (അനില്‍ പെണ്ണുക്കര)
ഫോമയുടെ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ വിജയങ്ങളുടേതു മാത്രമായിരുന്നുവെന്ന് ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍.സ്ഥാപക പ്രസിഡന്റ് ആകാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും തോന്നുന്നു.ഒരു മാതൃ സംഘടനയില്‍ നിന്ന് മറ്റൊരു സംഘടനയുണ്ടാക്കി പത്തുവര്‍ഷം കൊണ്ട് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംഘടനയായി മാറുന്നതില്‍ ഫോമയുടെ പ്രവര്‍ത്തകരും, മാറിവന്ന കമ്മിറ്റികളും വഹിച്ച പങ്ക് ചെറുതല്ല .

2006 ല്‍ ഫോമായ്ക്ക് തുടക്കം കുറിക്കുമ്പോള്‍ എന്ത്, എങ്ങനെ എന്നത് വലിയ ആശങ്ക ആയിരുന്നു. പരിണിതപ്രജ്ഞനായ അനിയന്‍ ജോര്‍ജിനെ പോലെ ഉള്ള ഒരാളെ ജനറല്‍ സെക്രട്ടറി ആയി ലഭിച്ചതോടെ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ വലിയ കുതിപ്പോടെയാണ് മുന്നോട്ടു പോയത് . ഒപ്പം കൂടാന്‍ ആത്മാര്‍ത്ഥതയുള്ള ഒരു ജനറല്‍ ബോഡിയും കൂടി ആയപ്പോള്‍ വളരെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുവാന്‍ സാധിച്ചു .

മധ്യ തിരുവിതാം കൂറില്‍ ഒരു വിമാനത്താവളം എന്നൊരു ആശയം മുന്നോട്ടു വച്ചത് ഫോമാ ആയിരുന്നു. ആറന്മുള വിമാനത്താവളം എന്ന ആശയം തന്നെ വികസിച്ചു വന്നു. വിപുലമായ ഒരു കമ്മിറ്റി ഉണ്ടായി. ഒരു ബോര്‍ഡ് ഒക്കെ നിലവില്‍കൊണ്ടുവരുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു .പിന്നീട് ഉണ്ടായ സംഭവവികാസങ്ങള്‍ നമുക്ക് അറിവുള്ളതാണ്. ഒരു മികച്ച വികസന സ്വപ്നത്തിനാണ് ഞങ്ങള്‍ തുടക്കം കുറിച്ചത് . ഞങ്ങള്‍ വിഭാവനം ചെയ്ത രീതിയില്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയിരുന്നു എങ്കില്‍ ഒരു പക്ഷെ മധ്യ തിരുവിതാംകൂറില്‍ വിമാനത്താവളം എന്ന സ്വപ്നം സാക്ഷാത്കരിച്ചേനെ .

കോട്ടയത്തു നടത്തിയ ആദ്യത്തെ കേരളാ കണ്‍വന്‍ഷനില്‍ ഇരുപത്തിയഞ്ചു നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകളും, മറ്റ് ആരോഗ്യ സഹായങ്ങളും നല്‍കുവാന്‍ സാധിച്ചു .ഈ കാലയളവില്‍ ഫോമയിലേക്ക് കടന്നു വന്ന യുവസമൂഹത്തിനു കണക്കില്ല .വലിയ നേട്ടങ്ങള്‍ സമ്മാനിക്കുവാന്‍ കഴിവുള്ള ഒരു യുവ നിര ഇന്ന് ഫോമയ്ക്കുണ്ട് .

ഫോമയുടെ ആദ്യ കമ്മിറ്റി മുതല്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന കമ്മിറ്റി വരെ കേരളത്തിന്റെയും, അമേരിക്കന്‍ മലയാളികളുടെയും ജീവല്‍പ്രശ്ങ്ങളില്‍ ഇടപെടുകയും, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു .ഇപ്പോള്‍ കേരളത്തെ കീഴടക്കിയ മഹാ പ്രളയം വന്നപ്പോള്‍ ഫോമയുടെ പ്രവര്‍ത്തങ്ങള്‍ മറ്റ് അമേരിക്കന്‍ മലയാളി സംഘടനകളില്‍ നിന്നും വളരെ വ്യത്യസ്തമായി ദുരിത ബാധിതര്‍ക്ക് പ്രയോജനം ചെയ്യുന്ന തരത്തില്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുവാന്‍ ഫോമയ്ക്ക് സാധിച്ചു. വളരെ അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ ആണ് ഫോമാ കാഴ്ചവച്ചത് . തിരുവല്ല, നിരണം, മേപ്രാല്‍, കോഴഞ്ചേരി, പിറവം, ഏറ്റുമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാംഫോമയുടെ സഹായം എത്തിച്ചു .അതില്‍ ഫോമയുടെ എളിയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പങ്കെടുക്കുവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട് .

ആദ്യകാലം മുതല്‍ ഫോമയെ നയിക്കുവാന്‍ കരുത്തുറ്റ നിരയെ വാര്‍ത്തെടുക്കുവാന്‍ ഞങ്ങള്‍ക്ക്സാധിച്ചു .ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍,ജോണ്‍ സി വര്‍ഗീസ്, ജോര്‍ജ് മാത്യു, ഗ്ലാഡ്സണ്‍ വര്‍ഗീസ്, ആനന്ദന്‍ നിരവേല്‍, ഷാജി എഡ്വേര്‍ഡ്, ബെന്നി വാച്ചാച്ചിറ, ജിബി തോമസ്, ഫിലിപ്പ് ചാമത്തില്‍, ജോസ് എബ്രഹാം, തുടങ്ങി പ്രഗത്ഭരായ ഒരു നിര ഈ സംഘടനയുടെ ഭാഗധേയം കുറിച്ചു .അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ തിലകക്കുറിയായി ഫോമയ്ക്ക് അഭിമാനമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പണികഴിപ്പിച്ച കുട്ടികളുടെ വാര്‍ഡ് തലയുയര്‍ത്തി നില്‍ക്കുന്നു .

ജോണ്‍ ടൈറ്റസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് നിര്‍ധനരായ മുപ്പത്തിയഞ്ചു കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത് ഫോമയുടെ മറ്റൊരു നേട്ടമാണ് . അങ്ങനെ ഓരോ കമ്മിറ്റിയും എത്രയോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരിക്കുന്നു .എന്റെ തുടക്കം നന്നായിരുന്നു എന്നതാണ് ഇപ്പോള്‍ എന്നെ സന്തോഷവാനാക്കുന്ന ഒരു കാര്യം.

ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള ഫോമയുടെ പുതിയ ഭരണ സമിതി ഡാളസില്‍ ഫോമാ കണ്‍വന്‍ഷനു തയ്യാറെടുക്കുമ്പോള്‍ വലിയ സന്തോഷമുണ്ട് മനസ്സില്‍. പ്രളയാനന്തര കേരളത്തെ കെട്ടിപ്പടുക്കുവാന്‍, ഒരു നവകേരള സൃഷ്ടിക്ക് കേരളം ഒരുങ്ങുമ്പോള്‍ ഫോമാ ഒപ്പം കൂടുകയാണ് .പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 'ഫോമാ വില്ലേജ് ' എന്ന പേരില്‍ ഒരു പാര്‍പ്പിട സമുച്ചയം ഒരുങ്ങുകയാണ് .

പ്രഖ്യാപിച്ച പദ്ധതികള്‍ എല്ലാം നടപ്പില്‍ വരുത്തിയ ചരിത്രമാണ് ഫോമയ്ക്കുള്ളത് .അതിനു ഫോമയ്ക്കോ, ഫോമാ പ്രവര്‍ത്തകര്‍ക്കോ യാതൊരു തടസങ്ങളും ഇല്ല .പ്രവര്‍ത്തിക്കുവാനുള്ള കഴിവും മനസുമുള്ള പിന്‍ഗാമികള്‍ ഫോമയ്ക്കുണ്ടായതില്‍ സന്തോഷവും അഭിമാനവും തോന്നുന്നു. അതിനു ഫോമയെ പ്രാപ്തരാക്കിയത് നല്ലവരായ അമേരിക്കന്‍ മലയാളികളും, അവര്‍ ഉള്‍പ്പെടുന്ന അംഗസംഘടനകളുമാണ് .എല്ലാവരോടും ഈ അവസരത്തില്‍ സ്‌നേഹവും നന്ദിയും അറിയിക്കട്ടെ . 
ഫോമയുടെ പത്ത് വര്‍ഷങ്ങള്‍: അഭിമാനം, സന്തോഷം: ശശിധരന്‍നായര്‍  (അനില്‍ പെണ്ണുക്കര)ഫോമയുടെ പത്ത് വര്‍ഷങ്ങള്‍: അഭിമാനം, സന്തോഷം: ശശിധരന്‍നായര്‍  (അനില്‍ പെണ്ണുക്കര)ഫോമയുടെ പത്ത് വര്‍ഷങ്ങള്‍: അഭിമാനം, സന്തോഷം: ശശിധരന്‍നായര്‍  (അനില്‍ പെണ്ണുക്കര)ഫോമയുടെ പത്ത് വര്‍ഷങ്ങള്‍: അഭിമാനം, സന്തോഷം: ശശിധരന്‍നായര്‍  (അനില്‍ പെണ്ണുക്കര)ഫോമയുടെ പത്ത് വര്‍ഷങ്ങള്‍: അഭിമാനം, സന്തോഷം: ശശിധരന്‍നായര്‍  (അനില്‍ പെണ്ണുക്കര)ഫോമയുടെ പത്ത് വര്‍ഷങ്ങള്‍: അഭിമാനം, സന്തോഷം: ശശിധരന്‍നായര്‍  (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക