Image

മഞ്ഞു പോലുള്ളൊരു പെണ്ണ് (ബിന്ദു ടിജിഎഴുതിയ നാടക ഗാനം)

Published on 21 October, 2018
മഞ്ഞു പോലുള്ളൊരു പെണ്ണ് (ബിന്ദു ടിജിഎഴുതിയ നാടക ഗാനം)
മഞ്ഞു പോലുള്ളൊരു പെണ്ണ്

മെയ്യില്‍ പൊന്നിന്‍ നിറമുളള പെണ്ണ്

തോരാതെ പെയ്യുന്ന കണ്ണ്

നെഞ്ചില്‍ തീരാത്ത നോവിന്‍ കനല്


താരാട്ടു കേള്‍ക്കാത്ത കാതില്‍

രാഗം മൗനമായ് മൂളിയതാരോ

കൊഞ്ചും മൊഴി തേടി വന്നു

തോഴന്‍ നെഞ്ചില്‍ കനവായ് കുറുകി


പാഴിരുള്‍ വീണൊരു കോവിലകത്തിന്‍

പാഴ് ശ്രുതി യായവള്‍ തേങ്ങി

പാടാന്‍ മറന്നൊരു രാഗമായ്

മണ്‍വീണയില്‍ വീണു മയങ്ങി
------------------------------------------------------
ബിന്ദു ടിജി 

പ്രശസ്തമായ കാട്ടുകുതിര സാമൂഹ്യ നാടകം ഫ്‌ലോറിഡ, ലോസ് ആഞ്ചെലെസ്, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലായി നാല് സ്റ്റേജ് കളില്‍ വിജയകരമായ പ്രദര്‍ശനം കാഴ്ചവെച്ചു . ഈ നാടകത്തിലെ കൊച്ചു തമ്പുരാട്ടി എന്ന കഥാപാത്രത്തിന് വേണ്ടി ഞാന്‍ എഴുതിയ ഗാനം. സംഗീതം നല്‍കിയത് സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയായുടെ സ്വന്തം മ്യൂസിഷ്യന്‍ ബിനു ബാലകൃഷ്ണന്‍, പാടിയത് റീമ നാഥ് .
തമ്പുരാട്ടി ആയി വേഷമിട്ടത് അനുഗ്രഹീത കലാകാരി ലാഫിയ സെബാസ്റ്റ്യന്‍ .

പാട്ടിന്റെ യൂട്യൂബ് ലിങ്ക് :
https://www.youtube.com/watch?v=ysC1A4McdbA
മഞ്ഞു പോലുള്ളൊരു പെണ്ണ് (ബിന്ദു ടിജിഎഴുതിയ നാടക ഗാനം)മഞ്ഞു പോലുള്ളൊരു പെണ്ണ് (ബിന്ദു ടിജിഎഴുതിയ നാടക ഗാനം)മഞ്ഞു പോലുള്ളൊരു പെണ്ണ് (ബിന്ദു ടിജിഎഴുതിയ നാടക ഗാനം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക