Image

ദുര്‍ഗാപ്രീതിക്കായി ഒന്‍പതു വയസ്സുകാരന്റെ തലയറുത്ത്‌ ബലി നല്‍കി

Published on 21 October, 2018
ദുര്‍ഗാപ്രീതിക്കായി ഒന്‍പതു വയസ്സുകാരന്റെ തലയറുത്ത്‌ ബലി നല്‍കി

ഭുവനേശ്വര്‍ : ദുര്‍ഗാപ്രീതിക്കായി ഒന്‍പതു വയസ്സുകാരന്റെ തലയറുത്ത്‌ ബലി അര്‍പ്പിച്ചു . ഒഡീഷയിലെ ബലാംഗിര്‍ ജില്ലയിലാണ്‌ ക്രൂരകൃത്യം നടന്നത്‌. മിതുന്‍ റാണ എന്ന കുട്ടിയാണ്‌ കൊല്ലപ്പെട്ടത്‌.
ആഗ്രഹപൂര്‍ത്തീകരണം സാധ്യമാകുന്നതിന്‌ മിതുന്റെ സഹോദരനും അമ്മാവനും ചേര്‍ന്നാണ്‌ ബലി നല്‍കിയത്‌.


ദൈവത്തെ പ്രീതിപ്പെടുത്തി ആഗ്രഹങ്ങളൊക്കെ സഫലമാക്കുകയായിരുന്നു ലക്ഷ്യമെന്ന്‌ അറസ്റ്റിലായ സഹോദരന്‍ ശോഭാബന്‍ റാണയും അമ്മാവന്‍ കുഞ്ചാ റാണയും പൊലീസിനോട്‌ പറഞ്ഞു. ദുര്‍മന്ത്രവാദം പരീശീലിക്കുന്നവരാണ്‌ ഇരുവരും.

Join WhatsApp News
വിദ്യാധരൻ 2018-10-21 11:31:18
ഹാ! കഷ്ടം! നാം കലിയുഗത്തിലോ?
ദയ, ദാനം, ശുചിത്വം, സത്യം 
ഹാ എവിടെ പോയി മറഞ്ഞവ? 
ഇവിടെ ചോദ്യം ഉയർത്തുവന്നവർ 
'വിലക്കിയ വഴിക'ളെ തച്ചുടയ്ക്കുന്നരോ?
കാടത്വത്തിന്റ കരാള ഹസ്തങ്ങളാൽ 
സ്വപുത്രന്റെ കഴുത്തറുക്കാൻ ശ്രമിച്ച അബ്രഹാമും  
ദുർഗ്ഗാപ്രീതിയ്ക്കായ് തലയറുക്കുന്നവനും 
ഹാ ഇതാ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു 
സംസ്കാരം  അതിന്റെ കൊടുമുടിയിലെത്തിയ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ,  ഭാരതത്തിൽ 
ദൈവങ്ങൾ കെട്ടഴിഞ്ഞൂടാടും ഭാരതത്തിൽ  
ആർഷ സംസകാരത്തിൻ ഈറ്റില്ലത്തിൽ
ആർത്തലയ്ക്കുന്നെന്റ് കാതിൽ 
ആ കുഞ്ഞിന്റെ ദീന രോദനം 
ദൂരെ ദുർഗ്ഗാദേവിയുടെ അട്ടഹാസം 
Sudhir Panikkaveetil 2018-10-21 15:30:07
 ആർത്തവ രക്തത്തിന്റെ പേരിൽ 
ശബരിമലയിൽ തമ്മിൽ തല്ലുന്നവരും 
ഒറീസ്സയിലെ ദുര്മന്ത്രവാദികളും തമ്മിൽ 
വ്യത്യാസമില്ല. ആര്ഷഭാരതമേ ലജ്ജിക്കുക. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക