Image

ബര്‍ലിനില്‍ വെടിവെയ്‌പ്പ്‌ ; ഒരാള്‍ മരിച്ചു, രണ്‌ടുപേര്‍ക്ക്‌ പരിക്കേറ്റു

ജോസ്‌ കുമ്പിളുവേലില്‍ Published on 05 April, 2012
ബര്‍ലിനില്‍ വെടിവെയ്‌പ്പ്‌ ; ഒരാള്‍ മരിച്ചു, രണ്‌ടുപേര്‍ക്ക്‌ പരിക്കേറ്റു
ബര്‍ലിന്‍: ജര്‍മനിയില്‍ തോക്കുധാരി ഒരുപറ്റം യുവാക്കള്‍ക്കു നേരെ നിറയൊഴിച്ചു 22 കാരനായ യുവാവ്‌ തല്‍ക്ഷണം മരിച്ചു. മറ്റു രണ്‌ടു യുവാക്കള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ ബുധനാഴ്‌ച രാത്രി പ്രാദേശിക സമയം ഒരുമണിയ്‌ക്കാണ്‌ സംഭവം. ബര്‍ലിന്‍ നഗരത്തിലെ നൊയെകൊലന്‍ ഭാഗത്താണ്‌ സംഭവം നടന്നത്‌.

വെടിയേറ്റ 22 കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അക്രമി ഓടിരക്ഷപെട്ടുവെന്നാണ്‌ കൂടയുണ്‌ടാ്‌യിരുന്ന യുവാക്കള്‍ പോലീസില്‍ മൊഴിനല്‍കിയത്‌. സംഭവത്തില്‍ പരിക്കേറ്റവര്‍ അപകടനില തരണം ചെയ്‌തിട്ടില്ലെന്ന്‌ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമിയ്‌ക്കായി പോലീസ്‌ വലവിരിച്ചിട്ടുണ്‌ട്‌. തോക്കും ഇതുവരെ കണ്‌ടെടുത്തിട്ടില്ല. അക്രമിയുടെ ഉദ്ദേശലക്ഷ്യം വെളിവായിട്ടില്ല.
ബര്‍ലിനില്‍ വെടിവെയ്‌പ്പ്‌ ; ഒരാള്‍ മരിച്ചു, രണ്‌ടുപേര്‍ക്ക്‌ പരിക്കേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക