Image

ഐക്കരകോണത്തെ ഭിഷഗ്വരന്‍മാര്‍ ഓസ്‌കാര്‍ പ്രദര്‍ശനത്തിന്‌

Published on 21 October, 2018
ഐക്കരകോണത്തെ ഭിഷഗ്വരന്‍മാര്‍ ഓസ്‌കാര്‍ പ്രദര്‍ശനത്തിന്‌
ലോസ്‌ ആഞ്ചെലെസ്‌: 2019ലെ ഓസ്‌കാറിനായി നടക്കുന്ന ചലചിത്ര പ്രദര്‍ശനത്തിലേക്ക്‌ മറ്റൊരു മലയാള ചിത്രംകൂടി . ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ ( ദി ഫിസിഷ്യന്‍സ്‌ ഓഫ്‌ ഐക്കരക്കോണം) എന്ന ചിത്രമാണ്‌ പ്രദര്‍ശിപ്പിക്കുക. ഓസ്‌കാര്‍ മത്സരത്തിനായുള്ള ഏഴ്‌ ദിവസ പ്രദര്‍ശനംനോര്‍ത്ത്‌ ഹോളീവുഡിലെ റിജന്‍സി വാലി പ്ലാസാ 6ല്‍ നടന്നു.

ഒരു മുഴുനീള കുടുംബചിത്രമായ ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ 2019 ഓസ്‌കാറിലേക്ക്‌ പ്രദര്‍ശനമാരംഭിച്ച ഈ വര്‍ഷത്തെ ആദ്യ മുഴുനീള ഇന്ത്യന്‍ സിനിമയാണ്‌.


ക്ലാസിക്കല്‍ നര്‍ത്തകിയും നൃത്താധ്യാപികയുമായ മേതില്‍ ദേവികയുടെ `സര്‍പ്പതത്വം' എന്ന ഡോക്യുമെന്റിക്ക്‌ ശേഷം ഓസ്‌കാറിലേക്കെത്തുന്ന ചിത്രമാണ്‌ ഐക്കരക്കോണത്തെ ഭിഷഗ്വരന്‍മാര്‍.

കേരളത്തില്‍നിന്നും ഓസ്‌കാറിനായി മത്സരിക്കുന്ന ആദ്യ ഷോര്‍ട്ട്‌ ഡോക്യുമെന്ററി സര്‍പ്പതത്വത്തിന്‌ ( ദി സെര്‍പ്പെന്റ്‌ വിസ്‌ഡം ) നല്ല പ്രേക്ഷക പ്രതികരണമാണ്‌ യു എസില്‍ ലഭിച്ചത്‌. റിജന്‍സി വാലി പ്ലാസയില്‍ സെപ്‌റ്റംബര്‍21 മുതല്‍ 27 വരേയായിരുന്നു പ്രദര്‍ശനം.

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്ന ചാരിറ്റി സിനിമ ഏരീസ്‌ ടെലികാസ്റ്റിങ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ബാനറില്‍ ബിജു മജീദ്‌ സംവിധാനവും, അഭിനി സോഹന്‍ റോയ്‌ നിര്‍മ്മാണവും ചെയ്‌തിട്ടുള്ള ചിത്രമാണ്‌.

ഇന്‍ഡീവുഡ്‌ കണ്‍സോര്‍ഷ്യത്തിന്റെ ആദ്യ ചിത്രത്തിന്റെ പ്രൊജക്ട്‌ ഡിസൈന്‍ സോഹന്‍ റോയിയും, തിരക്കഥ കെ ഷിബു രാജും, 175 പുതുമുഖങ്ങള്‍ മുഖ്യ മേഖലകള്‍ കൈകാര്യം ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം പി സി ലാലും, സംഗീതം ബി ആര്‍ ബിജുറാമും എഡിറ്റിങ്‌ ജോണ്‍സണ്‍ ഇരിങ്ങോളുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക