Image

ശബരിമല സംരക്ഷണ കര്‍മ്മസമിതിക്കു പിന്തുണയുമായി കൂടുതല്‍ അമേരിക്കന്‍ സംഘടനകള്‍

സുരേന്ദ്രന്‍ നായര്‍, മുഖ്യകാര്യദര്‍ശി Published on 21 October, 2018
ശബരിമല സംരക്ഷണ കര്‍മ്മസമിതിക്കു പിന്തുണയുമായി കൂടുതല്‍ അമേരിക്കന്‍ സംഘടനകള്‍
ശബരിമലയിലെ ആചാരാനുഷ്ഠനങ്ങള്‍ സംരക്ഷിക്കാന്‍ കര്‍മ്മസമിതി സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ ഹൈന്ദവ സംഘടനകളുടെ കേന്ദ്രകൂട്ടയ്മയായ കെ.എച്. എന്‍. എ, ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഓര്‍ഗനൈസഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക, എന്‍. എസ്. എസ. ഓഫ് നോര്‍ത്ത് അമേരിക്ക, ശിവഗിരി ഗുരുധര്‍മ്മ പ്രചാരസഭ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നമ്പൂതിരി അസോസിയേഷന്‍, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ്, അയ്യപ്പ സേവാ സംഘം യൂ. എസ്. എ, ഫോര്‍ സേവാ യൂ. എസ്. എ തുടങ്ങിയ സംഘടനകള്‍പ്പെടെ അന്‍പതോളം അയ്യപ്പ ഗ്രുപ്പുകള്‍ രംഗത്ത്.

സുപ്രിംകോടതി വിധി ഉപാധിയാക്കി അവിശ്വാസികളും ആക്ടിവിസ്റ്റുകളും അരാജകവാദികളുമായ യുവതികളെ പോലീസ് വേഷവും അകമ്പടിയും നല്‍കി ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ കേരളസര്‍ക്കാര്‍ മനഃപൂര്‍വം നടത്തിവരുന്ന പോലീസ് രാജിനെതിരെ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു അയ്യപ്പ ഭക്തന്മാര്‍ ഭാഷയും മതവും ജാതിയും മറന്നു കൈകോര്‍ക്കുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കേരള സര്‍ക്കാരും സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ചതിലൂടെ പുറത്തുവന്ന വിധി ഹിന്ദു മതത്തിലെ ക്ഷേത്ര ആരാധനയിലേ വൈവിധ്യങ്ങളെയും ശബരിമല വിശ്വാസത്തെയും തച്ചുതകര്‍ക്കാനുള്ള അവസരമാക്കാന്‍ അതിജീവന പ്രതിസന്ധിയനുഭവിക്കുന്ന ഒരു രാഷ്രിയപാര്‍ട്ടിയും സ്റ്റാലിനിസ്റ്റ് ക്രൗര്യം ജീവിത ശൈലിയുമാക്കിയ ഒരു മുഖ്യമന്ത്രിയും ഏറ്റെടുത്തിരിക്കുന്നതിലൂടെ ഹിന്ദുവിന്റെ ആരാധന സ്വാതന്ത്ര്യം അസാധ്യമായിരുന്നു.

മതങ്ങളും മൂല്യങ്ങളും നശിപ്പിച്ചു അരാജകത്വവും അന്തച്ഛിദ്രവും സമൂഹത്തില്‍ വ്യാപിപ്പിച്ചു അടുത്തിടെ പ്രളയം സമ്മാനിച്ച കെടുതികളെ കൂടുതല്‍ ദുസ്സഹമാക്കി കേരളത്തെ മറ്റൊരു ബംഗാളാക്കി മാറ്റാനാണ് മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുന്നതെന്നും പ്രവാസി സമൂഹം സംശയിക്കുന്നു.

ഉയര്‍ന്നുവരുന്ന ജനരോഷം പരിഗണിച്ചു സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് അമേരിക്കയിലെയും കാനഡയിലെയും എല്ലാ സംഘടനകളും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സുരേന്ദ്രന്‍ നായര്‍, മുഖ്യകാര്യദര്‍ശി 
ശബരിമല സംരക്ഷണ കര്‍മ്മസമിതിക്കു പിന്തുണയുമായി കൂടുതല്‍ അമേരിക്കന്‍ സംഘടനകള്‍
Join WhatsApp News
വിദ്യാധരൻ 2018-10-21 23:22:48
        എന്താചാരനുഷ്ഠാനങ്ങളാണ് നിങ്ങൾക്ക് സംരക്ഷിക്കേണ്ടത് ? ദുർഗപ്രീതിയ്ക്കായ് ഒൻപത് വയസ്സുകാരന്റെ തല അറുത്ത് ബലി അർപ്പിക്കുന്ന ആചാരത്തെ സംരക്ഷിക്കാനോ ? അതോ ഒരു സാങ്കൽപ്പിക ദൈവത്തിന്റെ ബ്രഹ്മ ചര്യം സംരക്ഷിക്കാനോ ? അതോ നിങ്ങളുടെ  കുടുംബത്തെ കാത്തു സൂക്ഷിക്കുക എന്ന 'കർമ്മ'ത്തെ സംരക്ഷിക്കാനോ ?
            സ്ത്രീകൾ എന്നാണ് ഒരു താണ ജീവിയായത് ? ഹൈന്ദവ സംസ്കാരത്തിൽ സ്ത്രീകൾക്ക് ഉന്നത സ്ഥാനവും മാനവും നൽകി മാനിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് മനസിലാക്കുക. നിങ്ങൾ സ്ത്രീകളെ തരം താണു കാണുന്നെങ്കിൽ അത് നിങ്ങളുടെ ചിന്താ ശക്തിയുടെ കുറവ് കൊണ്ടും അറിവിലായ്മ കൊണ്ടും മനസ്സ് സങ്കല്പിച്ചുണ്ടാക്കുന്ന പ്രശ്നമാണ് . സ്വർണ്ണത്തിൽ നിന്ന് വള, മാല, കമ്മല് എന്നിവ ഉണ്ടാകുമ്പോഴും സ്വർണ്ണം എന്ന അതിന്റെ അസ്തിത്വത്തിന് മാറ്റം സംഭവിക്കുന്നില്ല.  പുരുഷൻ, സ്ത്രീയും അതുപോലെ തന്നെ മനുഷ്യ ജാതിയിൽ നിന്ന് സംജാതമായതാണ്  പുരുഷനെപ്പോലെ സ്ത്രീയും സ്വാതന്ത്യത്തിന് അർഹയാണ് . അതുകൊണ്ടു ആചാരനുഷ്ഠാനങ്ങൾ എന്ന അനാചാരത്തെ കാത്തു സൂക്ഷിക്കാനായി ഉണ്ടാക്കിയ കർമ്മ സമതി പിരിച്ചുവിട്ട് സുബോധത്തിലേക്ക് തിരിച്ചുവരിക. അയ്യപ്പൻ,   പ്രകാശം അല്ലെങ്കിൽ അറിവിന്റെ പ്രതിരൂപമാണ് .അറിവ് ജ്ഞാനമാണ്. ജ്ഞാനാഗ്നിയിൽ നിങ്ങളുടെ കർമ്മ സമിതിയെ ചുട്ടു ചാമ്പലാക്കുക 

ജ്ഞാനാഗ്നി സർവ്വകർമണി 
ഭസ്മസാത് കുരുതേ തഥാ (ഭഗ. ഗീ . 4 -37 )

തീ വിറകിനെ എരിച്ചു കളയുന്നതുപോലെ ജ്ഞാനാഗ്നി സകല കർമ്മങ്ങളെയും (കർമ്മ സമതികളെയും )
എരിച്ചു കളയുന്നു .  

സത്യം ആദ്യമായി കാണേണ്ടത് അവനവന്റെ ഉള്ളിലാണ് .  അത് തിരയുമ്പോൾ അവനു മനസിലാകും 'അഹം ബ്രഹ്മാസ്‌മി' എന്ന് . ഞാൻ ബ്രഹ്മമാകുന്നു അടുത്തു നിൽക്കുന്ന  ആർത്തവമുള്ള സ്ത്രീയും . അപ്പോൾ നിങ്ങൾക്ക് മനസിലാകും 'സർവം ഖലിദം ബ്രഹ്മ " ഇക്കാണുന്നെതെല്ലാം, അയ്യപ്പനും, താങ്കളും, ഞാനും , അയ്യപ്പ ദർശനത്തിന് കാംക്ഷിക്കുന്ന സ്ത്രീയും ബ്രഹ്മം തന്നെയെന്ന് 

"യദാ ഭൂത പൃഥഗ്ഭാവ 
മേകസ്ഥമനു പശ്യതി 
തതഃ ഏവ ച വിസ്താരം 
ബ്രഹ്മ  സംപദ്യതേ തദാ"  (ഭഗ. ഗീ 13 -31 )

ഭിന്ന പ്രപഞ്ച ഘടകങ്ങളുടെ (സ്ത്രീയും പുരുഷനും ഉൾപ്പടെ ) കേന്ദ്രം ആത്മാവ്തന്നെ എന്ന് മനസിലാക്കിത്തടത്തോളം കാലം ഞാൻ ഇവിടെ എഴുതുന്നതിന്റെ അർഥം  കർമ്മ സമ്മതിക്കോ, അതിനെ നയിക്കുന്ന  കാര്യദർശിക്കോ മനസിലാകില്ല  എന്നാൽ അത് മനസിലാക്കുന്ന  അനേകം  വായനക്കാർ ഉള്ളതുകൊണ്ട് എഴുതുന്നു

ശരണം അയ്യപ്പ 2018-10-21 23:40:16
'ശബരിമലയ്ക്ക് ഒരുമിക്കാം ' എന്ന എംബ്ലത്തിൽ 'സ്ത്രീകൾ ഒഴിച്ച്' എന്നുകൂടി എഴുതി ചേർക്കണം 

Krishnakumar 2018-10-22 00:37:50
Are you cousin of Swami Sandeepanda Giri?
Gopinath Kurup 2018-10-22 01:13:37
വെറുതെ വൃതമെടുവെറുതെ വൃതമെടുത്താൽ മാത്രം പോരാ - വൃതവെറുതെ വൃതമെടുവെറുതെ വൃതമെടുത്താൽ മാത്രം പോരാ - വൃതത്തിലൂടെ നമ്മുടെ ഉയർച്ചക്ക് തടസ്സമായി നിൽക്കുന്ന ഷഡ് വൈരികളേയും പഞ്ചഭൂതങ്ങളെയും പഞ്ചേന്ദ്രിയങ്ങളേയും ഇതിനെല്ലാം കീഴ്പ്പെടുന്ന മനസിനേയും എല്ലാത്തിലുമുപരി ഞാനെന്ന ഭാവത്തേയും ജയിക്കണം. എന്നാലേ അയ്യപ്പനാവുകയുള്ളു.അതായതു് "തത്വമസി" എന്ന ഭാവം.ത്താൽ മാത്രം പോരാ - വൃതത്തിലൂടെ നമ്മുടെ ഉയർച്ചക്ക് തടസ്സമായി നിൽക്കുന്ന ഷഡ് വൈരികളേയും പഞ്ചഭൂതങ്ങളെയും പഞ്ചേന്ദ്രിയങ്ങളേയും ഇതിനെല്ലാം കീഴ്പ്പെടുന്ന മനസിനേയും എല്ലാത്തിലുമുപരി ഞാനെന്ന ഭാവത്തേയും ജയിക്കണം. എന്നാലേ അയ്യപ്പനാവുകയുള്ളു.അതായതു് "തത്വമസി" എന്ന ഭാവം.
BAN THESE CLUBS 2018-10-22 06:03:23
ALL THESE CLUBS ARE IN VIOLATION OF THE CONSTITUTION OF UNITED STATES OF AMERICA & REPUBLIC OF INDIA. 
BAN THEM. Readers, please write to the dept. Of State & Homeland Security.
Vimala P Menon
Krishnamoorthy 2018-10-22 08:46:18
Ayyappanu swyam rashayilla. Nammalellavarum koodi ayyappane rashikkanam!!! Sabarimala sarkar bhoomiyo,atho arudeyenkilum tharavadu sotho? Arinjal kollamayirunnu.  
vayanakaaran 2018-10-22 09:55:22
മിസ് വിമല മേനോൻ, ഒരു അമേരിക്കൻ പൗരന് 
ഇന്ത്യയിൽ അദ്ദേഹം വിശ്വസിക്കുന്ന ഒരു 
ദൈവത്തിനെ രക്ഷിക്കാൻ വേണ്ടി ശ്രമിക്കുന്നത് 
ഭരണപരമായ തെറ്റാവുന്നത് എങ്ങനെ?

ദൈവത്തിനെ മനുഷ്യൻ രക്ഷിക്കുന്ന 
അത്ഭുതം ഇന്ത്യക്കാരന് സ്വന്തം. അതിൽ 
അമേരിക്ക ഇടപെടുമോ?

പിന്നെ ഗോപിനാഥ കുറുപ്പിന്റെ കുറിപ്പ് 
കലക്കി.  ആർത്തവമുള്ള സ്ത്രീക്ക് 
വൃതമെടുക്കാൻ കഴിയില്ലെന്ന്  അദ്ദേഹം 
പറയാതെ പറഞ്ഞിരിക്കുന്നു. ഗാർഗിയെയും മൈത്രേയിയെയും അദ്ദേഹത്തിന് 
അറിയാമോ എന്തോ?

പ്രിയ അമേരിക്കൻ 
സവർണ്ണ മലയാളികളെ  നാട്ടിൽ ദുരിതമനുഭവിക്കുന്ന 
എത്രയോ മനുഷ്യരുണ്ട്. അവരെ രക്ഷിക്കാൻ 
എന്തെങ്കിലും ചെയ്തൂടെ. എന്തിനാണ് 
ദൈവത്തെ രക്ഷിക്കാൻ മനുഷ്യൻ തുനിയുന്നത്.
മാത്തുള്ളയും അന്തപ്പനും ഇടപെടാൻ സമയമായി.
രാജേന്ദ്രൻ 2018-10-22 11:50:15
അമേരിക്കയിൽ ഇരുന്നു മൂഡത്തരം കാണിക്കുന്ന ഈ കർമ്മ സമിതിയുമായി ചിന്തിക്കുന്ന  ഒരു ഹിന്ദുക്കളും കൂട്ട് നിൽക്കില്ല.  കഷ്ടം .  ഹൈന്ദവ ചിന്തകളെയും പഠനങ്ങളെയും തരം താഴ്ത്തി കാണിക്കുകയാണ് ഇവർ ചെയ്യുന്നത് എന്ന് ഇവർ അറിയില്ല. സഹിഷ്ണതയും സ്‌നേഹവും, സ്ത്രീകളോടായാലും കാണിച്ചിട്ടുള്ളവരാണ് ഹൈന്ദവർ.  ഹിന്ദുക്കളുടെ ദേവിമാരുടെ എണ്ണം എടുത്തിട്ടെങ്കിലും ഇക്കൂട്ടർ ഈ വിവരക്കേടിൽ നിന്ന് മാറേണ്ടതാണ് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക