Image

ഒഐസിസി പാലക്കാട്‌ ജില്ലാ കമ്മറ്റി ടിക്കറ്റ്‌ നല്‍കി

അനില്‍ കുറിച്ചിമുട്ടം Published on 05 April, 2012
ഒഐസിസി പാലക്കാട്‌ ജില്ലാ കമ്മറ്റി ടിക്കറ്റ്‌ നല്‍കി
ദമാം: നാട്ടില്‍ നിന്നും കമ്പനി വീസയില്‍ എത്തി എട്ടു മാസം കഴിഞ്ഞിട്ടും ശമ്പളമോ മറ്റു അനുകുല്യങ്ങളോ ഒന്നും ലഭിക്കാത്തതിനാള്‍ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ദമാം അല്‍ ഫര്‍ജ്‌ ഫോര്‍ ട്രേയിഡിംഗ്‌ ആന്‍ഡ്‌ കോണ്‍ട്രാക്ടിംഗ്‌ കമ്പനിയില്‍ നിന്ന്‌ എക്‌സിറ്റ്‌ അടിച്ചു പാസ്‌പോര്‍ട്ട്‌ ലഭിച്ചെങ്കിലും നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിച്ചിരുന്ന മണ്ണാര്‍ക്കാട്‌ ആറ്റശേരി മുഹമ്മദ്‌ ഷരീഫ്‌, കൊപ്പം സ്വദേശി മുഹമ്മദ്‌ മുസ്‌തഫ എന്നിവര്‍ക്ക്‌ നാട്ടിലേക്കുള്ള എയര്‍ ടിക്കറ്റ്‌ ദമാം ഒഐസിസി പാലക്കാട്‌ ജില്ല കമ്മറ്റി നല്‍കി. ജില്ല പ്രസിഡന്റ്‌ ശ്യാം പ്രകാശ്‌, ജനറല്‍ സെക്രട്ടറി പുളിക്കത്തൊടി സിദ്ദിഖ്‌, വൈസ്‌ പ്രസിഡന്റ്‌ സുമേഷ്‌ എരുമനയൂര്‍, ഹബീബ്‌ കോഴിക്കോട്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒഐസിസി പാലക്കാട്‌ ജില്ലാ കമ്മറ്റി ടിക്കറ്റ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക