Image

ആറു വര്‍ഷം നീണ്ട ദീപികരണ്‍വീര്‍ പ്രണയത്തിന് വിവാഹത്തിയതി പ്രഖ്യാപിച്ചു: കല്യാണക്കുറി പുറത്തുവിട്ട് രണ്‍വീര്‍

Published on 21 October, 2018
ആറു വര്‍ഷം നീണ്ട ദീപികരണ്‍വീര്‍ പ്രണയത്തിന് വിവാഹത്തിയതി പ്രഖ്യാപിച്ചു: കല്യാണക്കുറി പുറത്തുവിട്ട് രണ്‍വീര്‍

ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന മറ്റൊരു താരവിവാഹത്തിന്റെ തിയതി പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും തമ്മിലുള്ള വിവാഹം നവംബര്‍ 14 ന് നടക്കും. ആറു വര്‍ഷം നീണ്ട താരപ്രണയമാണ് സഫലമാകുന്നത്. സമൂഹമാധ്യമത്തിലൂടെ രണ്‍വീറാണ് വിവാഹത്തിയതി പുറത്തുവിട്ടത്.

വിവാഹത്തിയതി സംബ്‌നധിച്ച പ്രഖ്യാപനം സമൂഹമാധ്യമത്തിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. നവംബര്‍ 14, 15 തിയതികളിലാണ് ചടങ്ങുകള്‍ നടക്കുകയെന്നും എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നും രണ്‍വീര്‍ കുറിക്കുന്നു. മുംബൈയില്‍ ഹിന്ദുമതാചാര പ്രകാരമാണ് വിവാഹമെന്നാണ് സൂചന.

2013 ല്‍ പുറത്തിറങ്ങിയ രാംലീലയില്‍ ഒരുമ്മിച്ച് അഭിനയിച്ച ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ചൂടു പിടിച്ചത്. ആദ്യ ഘട്ടത്തില്‍ ഇരുവരും പ്രണയം തുറന്നു സമ്മതിച്ചില്ലെങ്കിലും രണ്ടു വര്‍ഷം മുമ്പ് ആരാധകരോട് അത് വെളിപ്പെടുത്തുകയായിരുന്നു. ഉടന്‍ വിവാഹം ഉണ്ടാകുമെന്ന് പ്രഖ്യാപനമുണ്ടാകുകയും ചെയ്തു. കഴിഞ്ഞ ജൂലായില്‍ വിവാഹത്തിനായി ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും തിരക്കുകള്‍ കാരണം മാറ്റിവെയ്ക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക