Image

കേരളം വീണ്ടും ഒരു വഴിത്തിരിവില്‍ (തോമസ് കളത്തൂര്‍)

Published on 21 October, 2018
കേരളം വീണ്ടും ഒരു വഴിത്തിരിവില്‍ (തോമസ് കളത്തൂര്‍)
ഇന്ന്, കേരളം ഒരു സ്വയ അവലോകനത്തിന്‍റെ വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്. പുതിയ ഒരു കാലഘട്ടത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ നമ്മുടെ സംസ്കാരം എത്തിപ്പെട്ടിരിക്കുന്നു. മതവും രാക്ഷ്ട്രീയവും ഇന്ന് ഒരു ശുചീകരണത്തിന് തയ്യാറായേ പറ്റൂ. പ്രകൃതി തന്നെ ഈ ആവശ്യം മനസ്സിലാക്കി , നമ്മെ അവിടെ എത്തിച്ചിരിക്കുന്നു. വെള്ള പ്പൊക്ക കെടുതികള്‍ സാമ്പത്തീക ഉച്ച നീചത്വങ്ങള്‍ക്കു നേരെ ഒരു ചോദ്യ ചിഹ്ന മായി ഉയര്‍ന്നു. രക്ഷപ്രവര്‍ത്തകരും രക്ഷപെടുത്തലുകളും സമുദായ അസമത്വങ്ങളുടെ അര്‍ത്ഥ ശൂന്യതയെ എടുത്തു കാണിച്ചു. ഒരു പുനര്‍ ചിന്തനത്തിനു വാതില്‍ തുറന്നു. ഇവയുടെയെല്ലാം ഉപരിയായി ധാര്മീകതയെയും ആത്മീകതയെയും ചവിട്ടി താഴ്ത്തുന്നതായിരുന്നു അച്ചന്‍ മാരുടെയും ബിഷപ്പ് മാരുടെയും സ്വാമി മാരുടെയും "ഓത്തു" പഠിപ്പിക്കുന്ന "മൗലവിമാരുടേയും " സിനിമ മേഖലയിലെയും ഒക്കെ പീഡന വാര്‍ത്തകള്‍. ഇന്നും സ്ത്രീ സ്വാതന്ത്ര്യം അഥവാ സമത്വം ഒരു വലിയ പ്രശ്‌നമായി നില നില്‍ക്കുന്നു. ശബരിമല സ്ത്രീ പ്രവേശം, സ്ത്രീ പുരോഹിതരെ അംഗീകരിക്കല്‍, സ്ത്രീ—ശരീരം—മുഖംതല മറക്കല്‍, കൂടാതെ ദ്വിലിംഗര്‍ /ഭിന്നലിംഗര്‍…. ആരെയും ശരണമാക്കാന്‍ കഴിയാത്ത ഒരു വലിയ ജനത നിശബ്ദരായി ദുര്‍വിനിയോഗം ചെയ്യപ്പെടുന്നു. മനുക്ഷ്യരുടെ ഭാഗത്തു നിന്നും എന്തൊക്കെ ചെയ്യാന്‍ കഴിയും? ഈ ചിന്തയ്ക്കു സഹായകരമായി ലോകത്തിലെ ചില ബുദ്ധി ജീവികളുടെ പഠനങ്ങളെ പരിശോധിക്കാം.

മനുക്ഷ്യന്റെ ശാരീരികവും ബുദ്ധി പരവുമായ വളര്‍ച്ചക്ക് വിഘാത മായ് നില്‍ക്കുന്നത് എന്തൊക്കെ ആണെന്ന് ഒരന്വേഷണം ആവശ്യമാണ്. സൃഷ്ടി , സ്ഥിതി, സംഹാരങ്ങളിലൂടെ പ്രപഞ്ചം കടന്നു പോകുന്നു, നിലനില്‍ക്കുന്നു. ഇവയുടെ സന്തുലനാവസ്ഥ തെറ്റുമ്പോള്‍ മഹാ കെടുതികളില്‍ നിപതിക്കുന്നു. ഇതേ വിധം, പ്രപഞ്ചത്തിന്റെ ഒരു സൂഷ്മ രൂപം തന്നെ ആയ, ഒരു "മിനിയേച്ചര്‍ പ്രപഞ്ചം" എന്ന് വിളിക്കാവുന്ന മനുക്ഷ്യന്‍, ആരോഗ്യവാന്‍ ആയി നിലനില്‍ക്കാന്‍ ആയുര്‍വേദം ഉപദേശിക്കുന്നത്, ശരീരത്തില്‍ വാദം, പിത്തം, കഫം" ഇവയുടെ അനുപാതം തെറ്റാതെ സൂക്ഷിക്കണം എന്നാണ്. എന്തും, ഏതും പ്രകൃത്യാലുള്ള വേലിക്കെട്ടുകള്‍ ചാടിക്കടക്കുമ്പോള്‍ അപകടങ്ങള്‍ സുനിശ്ചിതമാണ്, ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍. മനുക്ഷ്യന്‍റെ ആയാലും സമൂഹത്തിന്റെ ആയാലും വളര്‍ച്ചക്ക് രണ്ടു ഘടകങ്ങള്‍ ആവശ്യമാണ്. എന്ന് "കെന്‍ വില്‍ബെര്‍" പ്രസ്താവിക്കുന്നു., വ്യതിരിക്തം, & ഏകീകരണം. ശരീരത്തില്‍ വളര്‍ച്ചയുടെ ഭാഗമായി വ്യതിരിക്തം അഥവാ ഡിഫറന്‌സിയേഷന്‍ നടക്കുകയും, എന്നാല്‍ ഏകീകരണം അഥവാ ഇന്റഗ്രേഷന്‍ നടക്കാതിരിക്കുകയും ചെയ്യുമ്പോള് അതിനെ അര്‍ബുദം അഥവാ കാന്‍സര്‍ എന്ന് വിളിക്കുന്നു. നമ്മുടെ സമൂഹം വളര്‍ന്നു. മതങ്ങളും രാഷ്ട്രീയ പാര്‍ട്ടി കളും വളര്‍ന്നു പന്തലിച്ചു. മത രാക്ഷ്ട്രീയ നേതാക്കളും, അനുയായികളു0 സമ്പത് സമൃദ്ധി യുടെ കാര്യത്തിലും അത്യപൂര്‍വമായ വളര്‍ച്ച ആണ് നേടിയിരിക്കുന്നത്. എന്നാല്‍ മതങ്ങള്‍ ആയാലും രാഷ്ടീയ പാര്‍ട്ടികള്‍ ആയാലും , നേരെയോ വളഞ്ഞ വഴിയിലൂടെയോ നേടിയതെല്ലാം തങ്ങളുടെ സംഘടനയ്ക്ക് അല്ലെങ്കില്‍ മതത്തിനു മാത്രമായി സ്വരൂപിക്കാന്‍ ശ്രെമിക്കുന്നു. ഉടനെ അടുത്ത് പടിയിലേക്കു അവര്‍ കടക്കുന്നു. നേടിയ സമ്പത്തും അധികാരവും നേതാക്കളായ തങ്ങളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നു.

ഇതേ രീതിയില്‍ നില നിര്‍ത്തി കൊണ്ടുപോകാന്‍, തങ്ങള്‍ക്കു ചുറ്റും മതിലുകള്‍ പണിയുന്നു , അതിനുള്ളില്‍ തേര്‍വാഴ്ച ആരംഭിക്കുന്നു. മറ്റുള്ളവരെ തത്വസംഹിതകളും, ദൈവശാസ്ത്രം വിശ്വാസപ്രമാണം ഇവകളും പറഞ്ഞു, വേര്‍തിരിച്ചു തുരുത്തുകളാക്കി മാറ്റുന്നു. അങ്ങനെ ഇന്റഗ്രേഷന്‍ അഥവാ ഏകീകരണത്തെ നശിപ്പിച്ചു,… അര്‍ബുദത്തിന്റെ വൃണങ്ങള്‍ കൊണ്ട് സമൂഹത്തെ രോഗാതുരമാക്കുകയാണ്. ആത്മീയ മായി പറഞ്ഞാല്‍, ജീവനും ജീവചൈതന്യവും ഉള്ള, പരസ്പരസ്‌നേഹ വിശ്വാസത്തോടെ കഴിയുന്ന ഒരു സമൂഹം , ആകാന്‍ കഴിയാതെ, മേല്‍പ്പറഞ്ഞ ഗുണ ങ്ങള്‍ ഒന്നു മില്ലാത്ത അതില്‍ തന്നെ അനേക വിഭാഗങ്ങളായി വേര്‍തിരിയുന്നു. വെറുപ്പും മല്‍ത്സരവും ഉള്ള വെറും ഒരു സമൂഹ മായ് അധപ്പതിക്കുന്നു. വ്യതിരിക്തമായി വളര്‍ന്നു എന്നത് ശരി തന്നെ, എന്നാല്‍ ഏകീകരണം സംഭവിച്ചില്ല അഥവാ അവിഭക്തമായി രുന്നി ല്ലാ. പ്രകൃതി യുടെ നൈസര്ഗ്ഗി കമായ ഒരു പ്രത്യേകതയാണ്, വളര്‍ച്ച. ജനിക്കുന്നതൊക്കെയും വളരുകയും കാലാനുസൃതം മരിക്കുകയും ചെയ്യും, ചെയ്യണം എന്നത് പ്രകൃതി നിയമം ആണ്. വളര്‍ച്ചയോടൊപ്പം, ഏകീകരണം പ്രാപിക്കാതെ വന്നാല്‍ ഉണ്ടാകുന്ന ദോഷങ്ങളെ ഡോക്റ്റര്‍ ബ്രൂസ് ലിപ്ടണ്‍ കൂലങ്കഷമായി പ്രസ്താവിച്ചിട്ടുണ്ട്. അത്, വ്യക്തിയെയും സമൂഹത്തിന്റെ അന്തര്‍ബോധം അഥവാ പ്രജ്ഞ (കോണ്‍ഷിയസ്‌നെസ്സ് ) യെയും ദോഷകരമായി ബാധിക്കുന്നു. സമൂഹത്തിന്റെ പ്രജ്ഞയുടെ സ്വാധീനം ജൈവ വ്യവസ്ഥയെ തന്നെയും ബാധിക്കുന്നു.

പരിസ്ഥിതി അഥവാ സാഹചര്യം (എന്‍വയറുമെന്റ്) അയക്കുന്ന സിഗ്‌നലുകള്‍ ( സംജ്ഞകള്‍ / അടയാളങ്ങള്‍ ) സ്വീകരിക്കാനും ആഗിരണം ചെയ്യാനും ചര്‍മ്മത്തിന് കഴിയുന്നു. ഈ സംജ്ഞകള്‍ "ക്രോമോസോം " കളെ ഉത്തേജിപ്പിക്കുന്നു. ഈ സിഗ്‌നലുകള്‍ നമ്മുടെ അന്തക്കരണത്തെ അഥവാ മാനസീക അവസ്ഥയെയും ജീനുകളെയും നാഡീവ്യൂഹത്തെ തന്നെയും സ്വാധീനിക്കുന്നതിനും നമ്മുടെ രസതന്ത്രത്തില്‍ മാറ്റങ്ങള്‍ വരുത്തി നമ്മുടെ സ്വഭാവത്തില്‍ വ്യതിയാനങ്ങള്‍ സംഭവിക്കാനും കാരണമാകും. അതിനാല്‍ നമ്മുടെ ചുറ്റുപാടുകളില്‍ ശാരീരികവും മാനസികവും സാമൂഹികവും ആയ വളര്‍ച്ചക്ക് അനുകൂല മായ സാഹചര്യങ്ങളെ, നിഷേധാത്മകമല്ലാത്ത (പോസിറ്റീവ്) ചിന്തകള്‍ കൊണ്ടും പ്രവര്‍ത്തനങ്ങളെ കൊണ്ടും ഊര്ജ്ജംമ/ചൈതന്യം കൊണ്ടും സൃഷ്ടിക്കേണ്ടതാണ്. വ്യക്തികളിലും സമൂഹത്തിലും ഭയം വിതറിക്കൊണ്ട് കാര്യങ്ങള്‍ നടപ്പാക്കുന്ന ദു;സ്ഥിതി ആദികാലം മുതല്‍ കണ്ടുവരുന്നു. ദുര്‍ബലര്‍ക്കും അജ്ഞര്‍ക്കും എതിരെ അധികാരികള്‍ പ്രയോഗിക്കുന്ന ആയുധമാണ്, " ഭയപ്പെടുത്തല്‍". ഭരണാധിപര്‍ നിയമങ്ങളെയും ശിക്ഷകളെയും പ്രയോഗിക്കുമ്പോള്‍, ഈശ്വര രൂപത്തെയും ആചാരങ്ങളെയും മുന്നില്‍ നിറുത്തി സ്വര്‍ഗ്ഗ നരകങ്ങളുടെ പ്രലോഭനവും കാഠിന്യവും കാട്ടി , മതങ്ങള്‍ "ഭയം " തന്നെ പ്രയോഗിക്കുന്നു. ആര് ഭീതി വിതച്ചാലും, മനുക്ഷ്യര്‍ക്കും സമൂഹത്തിനും ലഭിക്കുന്നത് മനഃക്ലേശവും ആയാസവുമാണ്. അത് വ്യക്തിയുടേയും സമൂഹത്തിന്റെയും വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു. സമൂഹത്തിന്റെ ആകമാനമുള്ള പ്രജ്ഞയെ അസ്വസ്ഥമാക്കും, അസന്തുഷ്ടമാക്കും. "ഭയം" അസ്വസ്ഥത യെയും, അസ്വസ്ഥത രോഗത്തെയും ക്ഷണിച്ചു വരുത്തുന്നു, വളര്‍ച്ചക്ക് പകരം, നശീകരണം സംഭവിക്കുന്നു. എന്നാല്‍ സ്‌നേഹവും സഹകരണവും സന്തോഷവുമുള്ള അന്തരീഷം, ജീവന്റെ കോശങ്ങളെ പോഷിപ്പിക്കും, പുഷ്ടിപ്പെടുത്തും. അവിടെ വളര്‍ച്ച വേഗത്തില്‍ സംഭവിക്കുന്നു. നിയമങ്ങളും ശിക്ഷകളും ആവശ്യമാണ്. എന്നാല്‍ സമൂഹത്തിന്റെ ആവശ്യങ്ങളെ മനസിലാക്കാനും സഹായിക്കാനുമുള്ള പ്രതിബദ്ധത മറന്നുകൊണ്ട് നിയമം നടപ്പാക്കരുത്. ഉദാഹരണമായി , ഇടവഴികളില്‍ മുന്‍ കാലങ്ങളില്‍ കണ്ടു വന്നിരുന്ന ഒരു അറിയിപ്പ് ഇപ്രകാരമായിരുന്നു, "പൊതു നിരത്തുകളില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്". ശിക്ഷ 25 രൂപാ എന്നത് 50 ഓ 75 ഓ ആയി വര്‍ധിപ്പിച്ചു കുറ്റം തടയുന്നതിന് പകരമായി, പൊതു ജനങ്ങള്‍ക്ക് ശുചിത്വവും ആരോഗ്യവും എന്ന വിഷയത്തില്‍ അവബോധം ഉണ്ടാക്കുകയും, അവിടവിടെയായി ശൗചാലയങ്ങള്‍ പണിയുകയും ചെയ്യുകയാണ് അഭിലഷണീയം. അതു സമൂഹത്തിന്റെ അസ്വസ്ഥതയെ കുറയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. അത് പോലെ മതങ്ങള്‍, ആചാര അനുഷ്ഠനങ്ങളെ, വലിയ ഭാരമുള്ള ചുമടുകളായി മനുക്ഷ്യരുടെ തലയില്‍ കെട്ടി വെയ്ക്കരുത്. മതങ്ങളുടെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞു അന്യോന്യം ഇടപഴകാനുള്ള അവസരങ്ങളെ ഇല്ലായ്മ ചെയ്യരുത്. വിശ്വാസികള്‍ മറ്റു മത ങ്ങളിലേക്കു ചാടിപ്പോകാതെ കൂടെ നിര്‍ത്താന്‍ വൈവിധ്യ മാര്‍ന്ന ആചാര അനുഷ്ടാനങ്ങളെ നിവേശിപ്പിക്കുന്നു,

മറ്റുള്ളവരുടേതില്‍ നിന്ന് അല്പം ചില വ്യത്യാസങ്ങളോടെ. ഇവയുടെ നിത്യമായ പരിചയം ഒരു സ്വഭാവമായി മാറുന്നു. സ്വന്തം കഴിവുകളെ പോലും വിസ്മരിച്ചു, ഹിപ്‌നോടൈസ് ചെയ്യപ്പെട്ടവരായി ജീവിക്കുന്നു. കുതിച്ചു പായാന്‍ പ്രാപ്തനായ കുതിരയുടെ കടിഞ്ഞാണ്‍ ഒരു ചെറു കമ്പില്‍ ചുറ്റി ഇടുംപോലെ, ശക്തനായ ആനയുടെ ഒരു കാലില്‍ ഒരു ചെറു ചരട് കെട്ടി ഒരു ചെറു ചെടിയില്‍ ചുറ്റി ഇടുംപോലെ അവരെ വിശ്വാസത്തില്‍ തളച്ചിടുകയാണ്. ഈശ്വരന്റെ പേര് പറഞ്ഞു , ദൈവം പറഞ്ഞു എന്ന് പറഞ്! നടത്തുന്ന അടിമകളാക്കലും, ശിഥിലീകരണങ്ങളും അവസാനിപ്പിക്കണം. എല്ലാ മതങ്ങളെയും അന്യോന്യം ബഹുമാനിക്കാനും ആദരിക്കാനും ആണ് മനുക്ഷ്യരെ പഠിപ്പിക്കേണ്ടത്. മതമല്ല ആത്മീയതയാണ് മനുക്ഷ്യന് വേണ്ടത്. വിശ്വാസാചാരങ്ങള്‍ വെറുക്കാനും വേര്‍തിരിക്കാനുമല്ല, സ്വീകരിക്കാനും, സ്‌നേഹിക്കാനും, സഹായിക്കാനുമാണ്. യുദ്ധങ്ങളും രക്ത ചൊറിച്ചിലുകളും നടത്തി "കൈവശ പ്പെടുത്തുന്ന" കാലം കഴിഞ്ഞു പോയി. ബുദ്ധിമാനായ മനുക്ഷ്യന്‍ തന്റെ കെട്ടുകളെ കാണണം, അഴിച്ചു കളയണം. സ്വതന്ത്രനായി ചിന്തിക്കണം. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കണം. ആരുടെയും, ഒരു മതത്തിന്റെയും രാക്ഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടുകങ്ങള്‍ ആയി മാറരുത്. ആരോഗ്യകരമായ വളര്‍ച്ചയുടെ ദിനങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടു , അടഞ്ഞ വാതിലുകള്‍ തുറന്നു സ്വാതന്ത്ര്യത്തിലേക്കു പ്രവേശിക്കാം.
Join WhatsApp News
Thomas Mathew Joys 2018-10-22 10:23:04
മതമല്ല ആത്മീയതയാണ് മനുക്ഷ്യന് വേണ്ടത്. വിശ്വാസാചാരങ്ങള്‍ വെറുക്കാനും വേര്‍തിരിക്കാനുമല്ല, സ്വീകരിക്കാനും, സ്‌നേഹിക്കാനും, സഹായിക്കാനുമാണ്. യുദ്ധങ്ങളും രക്ത "ചൊറിച്ചിലുകളും "നടത്തി "കൈവശ പ്പെടുത്തുന്ന" കാലം കഴിഞ്ഞു പോയി. ബുദ്ധിമാനായ മനുക്ഷ്യന്‍ തന്റെ കെട്ടുകളെ കാണണം, അഴിച്ചു കളയണം. സ്വതന്ത്രനായി ചിന്തിക്കണം. 

ഈ "ചൊറിച്ചിൽ "ഒരു  താഥ്വിക ചിന്തയായതിനാൽ  PhD യ്ക്ക്  യോഗ്യതയുണ്ടല്ലോ . പക്ഷെ  നമ്മുടെ  ജനം  വെള്ളം പൊങ്ങിയപ്പോൾ എല്ലാരും ഒന്നായി , പക്‌ഷേ. ഇപ്പോൾ വീണ്ടും ജാതിയും മതവും ലിംഗവും. വീണ്ടും അവന്റെ. എല്ലിനിടയിൽ വീണ്ടും ചൊറിച്ചിൽ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കുന്നു ഞാൻ നന്നാക്കത്തില്ല ചേട്ടാ 
തെറിക്കുത്തരം മുറിപ്പത്തല് 2018-10-22 12:14:00
എന്താണ് നിങ്ങൾക്ക് PhDയുണ്ടോ 
ഉണ്ടങ്കിൽ വൈദ്യേരെ കണ്ടിടേണം 
പ്രഷർ (P ) ഹൈപ്പർ ടെൻഷൻ (H )
ഡയബെറ്റിസ്‌ (D ) ഇവ  കൂടിയെന്നാൽ 
തലയിലെ ധമനികൾ പൊട്ടിപ്പോകും 
എഴുതുവാൻ സ്വാതന്ത്യം ഉണ്ടയാൾക്ക് 
എഴുതട്ടെ പുത്തൻ അറിവ് കാണും 
അറിവൊന്നും ഒരാളിലും പൂർണ്ണമല്ല
അപൂർണ്ണരല്ലേ നമ്മളെല്ലാം 
കഷിയാൻസ്കി യെക്കുറിച്ചു കേട്ടിട്ടല്ലേ 
PhDയുള്ളൊരു യൂണി ബോംബർ 
ചൊറിയുന്ന പൗഡറിൻ സൂത്രക്കാരൻ 
PhD ക്കാരിലും കാണാം  ചൊറിച്ചിലുള്ളോർ
ചൊറിച്ചിൽ മാറാൻ  മാർഗ്ഗം ഒന്നേയുള്ളു 
ചൊറുതണം തേച്ചു കുളിച്ചീടേണം 
നന്നായി തുവർത്തി ഉണങ്ങിടുമ്പോൾ  
നയിങ്കരണ പൊടിയിട്ട് തൂത്തിടേണം
ഇതുകൊണ്ടു മാറിയില്ലെയിങ്കിൽ 
അടിത്തന്നെ മാർഗ്ഗം എന്നറിഞ്ഞിടുക
സ്പെല്ലിങ്ങ് 2018-10-22 13:02:11
ശരിയാണ് ഇക്കാലത്ത് ഒരു പുതിയ സ്പെല്ലിങ്ങ് മതി ഒരു PhD കരസ്ഥമാക്കാൻ
ജോൺ കുന്നത്ത് 2018-10-22 21:49:22
കേരളം ഒരു വഴിത്തിരിവിലാണ്. നാം എങ്ങോട്ട് പോകും എന്ന് നാം തീരുമാനിക്കണം. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക