Image

പുരുഷന്‍മാരുടെ വിവാഹപ്രായം 18 ആക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

Published on 22 October, 2018
പുരുഷന്‍മാരുടെ വിവാഹപ്രായം 18 ആക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി


ന്യൂഡല്‍ഹി: പുരുഷന്‍മാരുടെ വിവാഹപ്രായം 21ല്‍ നിന്നും 18 ആക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.

ചീഫ്‌ ജസ്റ്റീസ്‌ രഞ്‌ജന്‍ ഗോഗോയ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ തീരുമാനമെടുത്തത്‌. 18 വയസുള്ള ആരെങ്കിലും ഹര്‍ജിയുമായി വന്നാല്‍ മാത്രമേ ഇത്‌ പരിഗണിക്കുന്ന കാര്യത്തെ കുറിച്ച്‌ ആലോചിക്കുകയുള്ളുവെന്ന്‌ കോടതി വ്യക്തമാക്കി. ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ അശോക്‌ പാണ്ഡെയ്‌ക്ക്‌ 25,000 രൂപ കോടതി ചിലവിനത്തില്‍ പിഴ വിധിക്കുകയും ചെയ്‌തിട്ടുണ്ട്‌.

സൈന്യത്തില്‍ ചേരുന്നതിനും വോട്ട്‌ ചെയ്യുന്നതിനുമൊക്കെ പ്രായം 18 ആണെങ്കില്‍ വിവാഹത്തിന്‌ മാത്രം എന്തുകൊണ്ട്‌ 21 ആക്കിയെന്നായിരുന്നു ഹര്‍ജിക്കാരന്‍ ചോദിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക