Image

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 22 October, 2018
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രിപിണറായി വിജയന്‍. പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്നില്ല. സംസ്ഥാനത്തിന്‌ എതിരെയാണ്‌ കേന്ദ്ര നീക്കമെന്ന്‌ പിണറായി വിജയന്‍ ആരോപിച്ചു. പ്രളയക്കെടുതിയെ തുടര്‍ന്ന്‌ ധനസഹായം സ്വീകരിക്കുന്നത്‌ മന്ത്രിമാര്‍ക്ക്‌ വിദേശത്തേക്ക്‌ പോകുന്നതിന്‌ യാത്രാ അനുമതി നിഷേധിച്ച സംഭവത്തിലാണ്‌ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി രംഗത്ത്‌ വന്നത്‌.

കേരളം വളര്‍ന്നു വരുന്നതില്‍ കേന്ദ്രത്തിന്‌ താത്‌പര്യമില്ല. കേന്ദ്രത്തിന്‌ കേരളത്തോട്‌ പ്രത്യേക നിലപാടാനുള്ളത്‌. മുട്ടാപ്പോക്കുനയമാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്‌.

പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്നതിന്‌ യുഎഇ ധനസഹായത്തിന്റെ കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാട്‌ സംസ്ഥാനത്തിന്‌ ദോഷം ചെയ്‌തു. കേരള പുനര്‍നിര്‍മ്മാണത്തിന്‌ മന്ത്രിമാരുടെ യാത്രയ്‌ക്ക്‌ ആദ്യം പ്രധാനമന്ത്രിയുടെ ഓഫീസ്‌ അനുമതി നല്‍കിയിരുന്നു. പിന്നീടാണ്‌ യാത്രാനുമതി നിഷേധിച്ചത്‌.

എന്ത്‌ അടിസ്ഥാനത്തിലാണ്‌ മന്ത്രിമാര്‍ക്ക്‌ കേന്ദ്രം വിദേശ യാത്രാനുമതി നിഷേധിച്ചത്‌. കേരളത്തിനെതിരെ കേന്ദ്രം സ്വീകരിക്കുന്ന നിലപാടിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണം. കേരളത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ബിജെപിക്ക്‌ ഒരു പങ്കുമില്ല. യുഎഇ സന്ദര്‍ശനം വിജയകരമായിരുന്നു.

പ്രധാനമന്ത്രി പറഞ്ഞാല്‍ പോലും കാര്യങ്ങള്‍ നടക്കാത്ത സാഹചര്യമാണ്‌ നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക