Image

മികച്ച സംരംഭകന്‍'' പ്രോഗ്രാം ഡിസംബര്‍ 8 ന് എറണാകുളത്ത്

ശ്രീരാജ് കടയ്ക്കല്‍ Published on 22 October, 2018
മികച്ച സംരംഭകന്‍'' പ്രോഗ്രാം ഡിസംബര്‍ 8 ന് എറണാകുളത്ത്
സുധീര്‍ ബാബുവിന്റെ ''മികച്ച സംരംഭകന്‍'' എന്ന പ്രോഗ്രാം 2018 ഡിസംബര്‍ 8 ന് ഏറണാകുളം കേരള മാനേജ്മന്റ് അസോസിയേഷനില്‍ വെച്ച് നടക്കും. മികച്ച സംരംഭകരെ വാര്‍ത്തെടുക്കുവാന്‍ സംഘടിപ്പിക്കുന്ന ഇത്തരമൊരു പരിപാടി പുതുമയുള്ളതും കേരളത്തില്‍ ആദ്യത്തേതുമാണ്. സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും സംരംഭകരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം.

സംരംഭകനാകുക എന്ന സ്വപ്നവുമായി കടന്നു വരുന്നവരില്‍ പലരും പരാജിതരാകുന്നു. കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ വിജയശതമാനം വളരെ കുറവാണ്. ബിസിനസിനെ മുന്നോട്ട് കൊണ്ടുപോകുന്നവര്‍ക്കാവട്ടെ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളിലേക്ക് അവയെ നയിക്കുവാന്‍ സാധിക്കുന്നില്ല. വളര്‍ച്ച മുരടിച്ച ബോണ്‍സായ് വൃക്ഷങ്ങളെപ്പോലെയായി ബിസിനസുകള്‍ മാറുന്നു. ഇതില്‍ നിന്നൊരു മാറ്റം സംരംഭകത്വ സമുദായത്തിന് ആവശ്യമാണ് എന്നതിലൂന്നിയാണ് ഇത്തരമൊരു പ്രോഗ്രാമിന് രൂപം നല്‍കിയിരിക്കുന്നത്.

സംരംഭകര്‍ക്ക് കേവലപ്രചോദനം പകരുക എന്നതല്ല ഈ പ്രോഗ്രാമിന്റെ ഉദ്ദേശലക്ഷ്യം. അതിലുപരിയായി ഒരു സംരംഭകന്‍ എന്ന നിലയില്‍ ആര്‍ജ്ജിക്കേണ്ട ആഴത്തിലുള്ള അറിവും നിപുണതകളും പകര്‍ന്ന് നല്‍കുകയും കൃത്യമായ പ്ലാനിങ്ങിലൂടെ ബിസിനസിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുവാനാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്. കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു വിപണിയില്‍ ഒരു സംരംഭകന്‍ ശാരീരികവും മാനസികവും ബൗദ്ധികവുമായി തയ്യാറെടുക്കേണ്ടതുണ്ട്. അതിനായി സംരംഭകരെ പരിശീലിപ്പിക്കുകയാണ് ഇരുപത്തിഅഞ്ച് വര്‍ഷത്തെ അനുഭവസമ്പത്തുള്ള സുധീര്‍ ബാബു എന്ന മാനേജ്മന്റ് വിദഗ്ദ്ധന്‍.

ബുദ്ധിപരമായുള്ള കഠിനമായ പരിശ്രമമാണ് സംരംഭകര്‍ക്ക് വേണ്ടത് വിജയത്തിന് ലളിതമായ സമവാക്യങ്ങളില്ല. ശരിയായ അറിവിന്റെ ശരിയായ പ്രയോഗത്തിലൂടെ മാത്രമേ ശരിയായ ഫലം ലഭ്യമാകൂ. നാം ശരി എന്ന് കരുതി ചെയ്യുന്ന പലതും ശരിയാവണം എന്നില്ല. അത് ചിലപ്പോള്‍ ദൂരവ്യാപകമായ വിപരീത ഫലങ്ങള്‍ ഉണ്ടാക്കാം. ഒരു സംരംഭകന്‍ സ്വായത്തമാക്കേണ്ടതും പ്രയോഗിക്കേണ്ടതുമായ അറിവും നിപുണതകളും പ്രായോഗിക അനുഭവത്തില്‍ നിന്നും പകര്‍ന്ന് നല്‍കുവാനാണ് ''മികച്ച സംരംഭകന്‍'' എന്ന പ്രോഗ്രാം ശ്രമിക്കുന്നതെന്ന് സുധീര്‍ ബാബു പറഞ്ഞു.
 
ഡി വാലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ലേര്‍ണിന്ഗ്‌സ് ആണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് പ്രോഗ്രാം സമയം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രെഷനും 98951 41861 / 0484  2343120  എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. ഇ മെയില്‍ trainings@devalorconsultants.com

മികച്ച സംരംഭകന്‍'' പ്രോഗ്രാം ഡിസംബര്‍ 8 ന് എറണാകുളത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക