Image

ദിലീപ്‌ ചിത്രത്തില്‍ നിന്ന്‌ റായ്‌ ലക്ഷ്‌മിയെ പുറത്താക്കി

Published on 22 October, 2018
ദിലീപ്‌ ചിത്രത്തില്‍ നിന്ന്‌ റായ്‌ ലക്ഷ്‌മിയെ പുറത്താക്കി
നടി റായ്‌ ലക്ഷ്‌മിയെ ദിലീപ്‌ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഐറ്റം ഡാന്‍സിന്‌ സമ്മതിച്ച ഇവര്‍ പിന്നീട്‌ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടതോടെ ഒഴിവാക്കുകയായിരുന്നുവെന്ന്‌ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

അതേസമയം, കഴിഞ്ഞ ദിവസം ദിലീപിനെ വിമര്‍ശിച്ച്‌ ട്വീറ്റ്‌ ഇട്ട നടിമാരുടെ കൂട്ടത്തില്‍ റായ്‌ ലക്ഷ്‌മി ഉണ്ടായിരുന്നതാണ്‌ ഇവരെ നീക്കാന്‍ കാരണമെന്നാണ്‌ സൂചന.

ഒരുമിച്ച്‌ അഭിനയിക്കാം എന്ന്‌ പറഞ്ഞതിന്‌ ശേഷം ദിലീപിനെ വിമര്‍ശിക്കുന്നത്‌ അനുവദിക്കാനാകില്ലെന്നാണ്‌ അണിയറ പ്രവര്‍ത്തകരുടെ നിലപാട്‌. ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്‌ റായ്‌ ലക്ഷ്‌മിയെ പരിഗണിച്ചിരുന്നത്‌. ഇതിനായി ഇവര്‍ പത്ത്‌ ലക്ഷം രൂപ പ്രതിഫലം ചോദിച്ചു. ഇത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതോടെ ഇവരെ മാറ്റി നേഹ അയ്യരെ പരിഗണിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ദിലീപ്‌കാവ്യ ദമ്പതികള്‍ക്ക്‌ കുഞ്ഞ്‌ പിറന്നതില്‍ ആശംസനേര്‍ന്ന വനിതാ മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റിനെതിരേ തെന്നിന്ത്യന്‍ നടിമാര്‍ വ്യാപകമായി രംഗത്ത്‌ വന്നിരുന്നു.

ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും ഇങ്ങിനെയൊരു ട്വീറ്റ്‌ ചെയ്‌തതോടെ അവരുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന്‌ വ്യക്തമായതായും മാധ്യമപ്രവര്‍ത്തകയെ വിമര്‍ശിച്ച്‌ റായി ലക്ഷ്‌മി ട്വീറ്റ്‌ ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക