Image

മൗന ഭൂരിപഷം (ബി ജോണ്‍ കുന്തറ)

Published on 22 October, 2018
മൗന ഭൂരിപഷം (ബി ജോണ്‍ കുന്തറ)
എല്ലാ ജനാധിപത്യ രാജ്യങ്ങളിലും കാണുന്ന ഒരുവലിയ സമൂഹം സമ്മദിതായകര്‍ നിശബ്ദ ഭൂരിഭാഗംഎന്നതൊരുവാ സ്തവം .ഇവരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭയമാണ്. എന്നാല്‍ ഇവരാരെന്ന് തിട്ടപ്പെടുത്തുകയും എളുപ്പമല്ല.

കാരണം ഇവരെ ഒരു ജാഥയിലോ, രാഷ്ട്രീയ സമ്മേളനങ്ങളിലോ കാണുകയില്ല. ഇവര്‍ ഉച്ചത്തില്‍ അഭിപ്രായം രേഖപ്പെടുത്തുകയുമില്ല. ഇവര്‍ക്കൊരു പ്രത്യേക മതമോ, കുലമോ, ഭാഷയോ, നിറമോ, രാഷ്ട്രീയ പാര്‍ട്ടിയോ ഒന്നുമില്ല. ഇവര്‍ കാര്യവിവരമുള്ള വോട്ടേഴ്‌സാണ്.

എന്നിരുന്നാല്‍ത്തന്നെയും, ഇവരാരെന്ന് രാഷ്ട്രീയക്കാര്‍ക്ക് ഒരു പൊതു ധാരണയുണ്ട് എന്നാല്‍ തിരിച്ചറിയുക, ചൂണ്ടിക്കാട്ടുക വിഷമം. ഇവര്‍ ഒട്ടുമുക്കാലും സാമ്പത്തിക ബുദ്ധിമുട്ടില്ലാത്ത ഇടത്തരക്കാരാണ്. ഇവരില്‍ നല്ലൊരു ഭാഗം വാര്‍ദ്ധക്യപെന്‍ഷന്‍ വാങ്ങുന്നവരും ആ നിലയിലേയ്ക്ക് അടുക്കുന്നവരും ആയിരിക്കും.
ഇവരെ കാണണമെങ്കില്‍ പോകേണ്ട സ്ഥലങ്ങള്‍, പ്രഭാതഭക്ഷണം വിളബുന്ന ഭക്ഷണശാലകള്‍, ഗോള്‍ഫ് കളിക്കുന്ന സ്ഥലങ്ങള്‍, വിനോദയാത്ര ഷിപ്പുകള്‍ കൂടാതെ കാസിനോകള്‍. വല്യ ആള്‍ക്കൂട്ടങ്ങളിലൊന്നും ഇവരെ കാണുകയില്ല.

ഇവര്‍ക്ക് ലോകത്തില്‍ നടക്കുന്ന എല്ലാകാര്യങ്ങളും നന്നായറിയാം. ഇവരുടെ രാജ്യസ്‌നേഹം എടുത്തു പറയത്തക്കതാണ് . ഇവര്‍ കുറെയൊക്കെ യാഥാസ്ഥിതികര്‍ എന്നുവേണമെഗിലും പറയാം പൊടുന്നനവെ വരുന്ന മാറ്റങ്ങള്‍ പലതും ഇവര്‍ ചെറുക്കും.

മുകളില്‍ സൂചിപ്പിച്ചു, ഇവരെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഭയമെന്ന് . ആയതിനാലാണ്, അമേരിക്കയില്‍ സോഷ്യല്‍ സെക്യൂരിറ്റി, മെഡിക്കെയര്‍ ഇവ ചൂടു പൊട്ടറ്റോ എന്നുപറയും തൊട്ടാല്‍ കൈ പൊള്ളും ഒരു രാഷ്ട്രീയ നേതാവും ഈ രണ്ടു വിഷയത്തെയും തൊട്ടുകളിക്കില്ല എല്ലാവരും ഇതിനെ രണ്ടിനേയും ശക്തിപ്പെടുത്തും എന്നുമാത്രമേ പറയൂ.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഈ മൗന ശക്തിയെ ആദ്യമായി തിരിച്ചറിയുന്നതും അവരെ സ്വാധീനിക്കുന്നതിനു ശ്രമിച്ചതും അമേരിക്കന്‍ പ്രസിടന്‍റ്റ് ആയിരുന്ന റിച്ചാര്‍ഡ് നിക്ക്‌സനായിരുന്നു.വിയറ്റ്‌നാം യുദ്ധസമയം, അതിനോടുള്ള എതിര്‍പ്പ് പൊങ്ങിവന്നപ്പോള്‍ നിക്‌സണ്‍ പ്രസംഗങ്ങളില്‍ ഉപയോഗിച്ച എതാനും വാക്കുകളായിരുന്നു "സൈലന്‍റ്റ് മജോറിറ്റി" അവരുടെ ആദര്‍ശനിഷ്ഠ. പിന്നീട് എല്ലാ രാഷ്ട്രീയക്കാരും ഇവരൊരു ശക്തി എന്നു മനസിലാക്കി.

ഇവരോട് ആര്‍ക്കു വോട്ടു രേഖപ്പെടുത്തുമെന്നു ചോദിച്ചാല്‍ ഉത്തരം കണ്ടറിഞ്ഞോളൂ എന്നായിരിക്കും. സൂചിപ്പിച്ചതുമാതിരി ഇവര്‍ വളരെ കാര്യവിവരമുള്ള വോട്ടര്‍മാരാണ് എന്നാല്‍ അതേസമയം ഇവരെ അലട്ടുന്ന വിഷങ്ങള്‍ക്ക് ഉത്തരമോ പരിഹാരമോ നിര്‍ദ്ദേശിക്കാത്ത സ്ഥാനാര്‍ത്ഥികളില്‍ നിന്നും പലപ്പോഴുീ തിരഞ്ഞെടുപ്പുകളില്‍ നിന്നുപോലും ഇവരില്‍ നല്ലൊരു ഗണം മാറിനില്‍ക്കും.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്തി ഡൊണാള്‍ഡ് ട്രംപ് ഇത് നന്നായി മനസ്സിലാക്കി. മൗന ഭൂരിപക്ഷത്തിന്‍റ്റെ വികാരമുണര്‍ന്നു അത് വോട്ടുകളില്‍ കാണുകയും ചെയ്തു.

പ്രചാരമുള്ള മാറിവരുന്ന, യുവ തലമുറയുടെ സാമൂഹിക, സംസ്കാരം, രാഷ്ട്രീയക്കാര്‍ പലരും കണ്ണുമടച്ചു വോട്ടുകള്‍ക്കായി സ്വീകരിക്കുമ്പോള്‍ ഇവര്‍ പലപ്പോഴുീ ഈ മൗന ഗണത്തെ അവഗണിക്കുകയാണ്.

ഒരുദാഹരണം .ഒട്ടനവധി സാധാരണക്കാര്‍ അമേരിക്കയില്‍ നിയമാനുസൃതമായി കാലങ്ങളോളം തോക്കുകള്‍ കൈവശം സൂക്ഷിക്കുന്നവരാണ്.ഇവരാരും ഇതൊന്നും യാതൊരു കുറ്റ കൃത്യങ്ങള്‍ക്കും ഉപയോഗിക്കില്ല.

പലരും, സ്വരക്ഷ കൂടാതെ നായാട്ട് ഇതെല്ലാമാണ് ഒരു തോക്കില്‍ കാണുന്നത്.ആ സാഹചര്യത്തില്‍ തോക്കുകള്‍ ഉപയോഗിച്ചുള്ള അതിക്രമങ്ങല്‍ കൂടുന്നു അതിനാല്‍ തോക്കുകള്‍ നിരോധിക്കണം എന്നെല്ലാമുള്ള ആവശ്യങ്ങള്‍ പൊതു വേദികളില്‍ കേള്‍ക്കുമ്പോള്‍ ഈ മൗന ഗണം വോട്ടുകളില്‍കൂടി പ്രതികരിക്കും. ഇവരെ സംബന്ധിച്ചിടത്തോളം ഇവരുടെ തോക്ക് രാവിലെ എഴുന്നേറ്റ് ഇന്നാരെ വധിക്കണം എന്നും പറഞ്ഞു പുറത്തിറങ്ങുന്നില്ല.

ഏതാനും ദിനങ്ങള്‍ക്കകം അമേരിക്കയില്‍ ഒരു ഇടക്കാല പൊതുതിരഞ്ഞെടുപ്പു നടക്കുന്നു. ഇതിന് രാഷ്ട്രീയ സാമൂഗിക രംഗത്ത് ഒരുപാട് പ്രാധാന്യതഉണ്ട് ഒരു പാര്‍ട്ടിയുടെ നിയമസഭയിലെ അധികാരം തന്നെ ചോദ്യപ്പെടുകയാണ് .

അന്തരീഷം നിരത്തുകളിലെ അറിയിപ്പുകള്‍ കൊണ്ടും മാദ്യമങ്ങള്‍ പരസ്യങ്ങള്‍ കൊണ്ടും സാന്ദ്രമായിരിക്കുന്നു. ഈ കോലാഹലങ്ങളെല്ലാം ക്ഷമയോടെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന മൗനീപാര്‍ത്തു ഒരുജനത ഇവിടുണ്ട് ഇവരുടെ നിലപാട് നവംബര്‍ 6ആം തിയതി എന്തായിരിക്കും അതായിരിക്കും അമേരിക്കയില്‍ എല്ലാ രാഷ്ട്രീയക്കാരുടെയും ഭാവി തീരുമാനിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക