Image

മരണാനന്തരം (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 23 October, 2018
മരണാനന്തരം (കവിത: രാജന്‍ കിണറ്റിങ്കര)
ചരിക്കുമ്പോള്‍

നിന്നെ

ഓര്‍ത്തില്ലേലും

മരിച്ചപ്പോള്‍

കൂട്ടമായി വന്ന്

അനുസ്മരിച്ചില്ലേ ?

 

ജീവിച്ചപ്പോള്‍

നിന്നെ

വായിച്ചില്ലേലും

മരിച്ചപ്പോള്‍

വിലാപത്തിന്റെ

കവിത

എഴുതിയില്ലേ ?

 

വയറു വിശന്നു

നീ വഴിയില്‍

കിടന്നെങ്കിലും

മരിച്ചപ്പോള്‍

നിന്റെ പേരില്‍

അന്നദാനം

നടത്തിയില്ലേ ?

 

ഇരുള്‍ വീണ

സ്വപ്നങ്ങളെ 

അവഗണിച്ചെങ്കിലും

മരിച്ചു നിന്റെ

ചിതയില്‍ 

വെളിച്ചം 

പകര്‍ന്നില്ലേ ?

 

ജീവിച്ചപ്പോള്‍

നിന്നോട് 

മുഖം തിരിച്ചെങ്കിലും  

മരിച്ചപ്പോള്‍

നിന്നെ

മഹാനാക്കി

കോള്‍മയിര്‍

കൊള്ളിച്ചില്ലേ ?

 

ഇതൊക്കെ

അനുഭവിക്കാന്‍

മരണത്തിന്

കണ്ണും കാതുമൊക്കെ

ഉണ്ടായിരുന്നെങ്കില്‍ ?

മരണാനന്തരം (കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
പരേതൻ 2018-10-23 18:48:01
സത്യത്തിൽ ഞാൻ 
മരിച്ചത് നന്നായി 
ഇനി എനിക്ക് 
നിങ്ങളാടുന്ന
കപട നാടകമാടണ്ടല്ലോ? 

ഞാൻ അന്നെഴുതിയ 
കവിതകളിൽ 
ആത്മാർത്ഥയുടെ 
ഒരു തുള്ളിപോലും 
ഇല്ലായിരുന്നു 
അവാർഡും 
പൊന്നാടയുമായിരുന്നു 
എന്റെ ലക്‌ഷ്യം 
നീ അത് വായ്ക്കാത്തതിൽ 
എനിക്ക് ദുഖമില്ല 
പക്ഷെ ഈ കവിത 
നീ വായിക്കാതിരിക്കരുത് 
ഇത് എന്റെ ജീവനിൽ 
മുക്കി എഴുതിയ കവിതയാണ്

നിന്റെ പത്തായത്തിൽ 
പൂഴ്ത്തിവച്ചരിക്കുന്ന 
അന്നം പുറത്തെടുപ്പിക്കാൻ 
വേണ്ടിയാണ് ഞാൻ മരിച്ചത് 
അറുത്ത കൈയ്ക്ക് 
ഉപ്പു തേക്കാത്ത നീ 
അങ്ങനെയെങ്കിലും 
അന്നദാനം നടത്തിയല്ലോ !

ജീവിച്ചപ്പോൾ നീ 
എനിക്കിട്ട് പാര വച്ചു 
മരിച്ചപ്പോൾ നീ 
പ്രശംസയുടെ 
പുഷ്പ വൃഷ്ടി നടത്തി 
എഴുനേറ്റു വന്നു 
നിന്റെ കഴുത്തു 
ഞെരിക്കണം എന്നുണ്ടായിരുന്നു 
പക്ഷെ മരണം എന്നെ തടഞ്ഞു 

നിനക്കിട്ടു പണി തരാൻ 
ഞാൻ ഉയിർത്തെഴുന്നേൽക്കുന്ന 
ഒരു ദിവസം വിദൂരമല്ല 
മൃദദേഹങ്ങൾ 
വേതാളങ്ങളായി 
ജീവച്ഛവങ്ങളായി 
തിരികെ വരുന്ന 
ദിവസം വിദൂരമല്ല കവി 
പക്ഷെ നിനക്ക് 
ഞാൻ മാപ്പുതരും 
നിന്റെ കുറ്റബോധത്തിന് 
നിന്റെ കുമ്പസാരത്തിന് 
Witch 2018-10-23 19:35:19
ഇത് ഹാലോവിന്റെ സമയമാണ് കവി. സൂക്ഷിക്കണം കാശുകൊടുത്തും മോഷ്ടിച്ചും കഥയും കവിതയും എഴുതുന്നവർ സൂക്ഷ്‌രിക്കണം 

സൂഷിക്കുക 2018-10-24 05:28:42
കിണറിന്‍ കരയില്‍ നില്‍ക്കരുത് ; പുറം തിരിഞ്ഞു ഒട്ടും നില്‍ക്കരുത് 
കന്യ സ്ത്രി ഒരിക്കലും നില്‍ക്കരുത് , നിങ്ങള്‍ കണ്ടാലും കണ്ടില്ല എങ്കിലും കണ്ടു എന്ന് കരുതി കണ്ടു നില്‍ക്കുന്നവര്‍  നിങ്ങളെ തല്ലികൊന്നു  തളളി ഇടും 
നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക